HOME » NEWS » Kerala » PETITION AGAINST SASI THAROOR BEFORE KERALA HIGH COURT

ജോലി വാഗ്ദാനം ചെയ്ത് പി.എ പണം തട്ടിയെടുത്തു; തരൂരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം നല്‍കി തരൂരിന്റെ പി.എ വഴി 10 ലക്ഷം തട്ടിയെടുത്തെന്നാണ് ഹര്‍ജി. പി.എ പണം തട്ടിയെടുത്തെന്ന പരാതി നല്‍കിയിട്ടും എം.പി നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

news18
Updated: February 28, 2019, 12:44 PM IST
ജോലി വാഗ്ദാനം ചെയ്ത് പി.എ പണം തട്ടിയെടുത്തു; തരൂരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
ശശി തരൂർ
  • News18
  • Last Updated: February 28, 2019, 12:44 PM IST
  • Share this:
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ശശി തരൂര്‍ എം.പിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം നല്‍കി തരൂരിന്റെ പി.എ വഴി 10 ലക്ഷം തട്ടിയെടുത്തെന്നാണ് ഹര്‍ജി. പി.എ പണം തട്ടിയെടുത്തെന്ന പരാതി നല്‍കിയിട്ടും എം.പി നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി പരിഗണിച്ച കോടതി സർക്കാരിനോട് വിശദീകരണം തേടി.

തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശി ആര്‍ രജിതയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് തുറക്കാനിരുന്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റായ പ്രവീണ്‍ 1074500 രൂപ തട്ടിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിതരൂരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. ഈ പരാതിയിലും നടപടിയുണ്ടായില്ല. അതിനാല്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Also Read ഇമാം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡിജിപി

First published: February 28, 2019, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories