• HOME
 • »
 • NEWS
 • »
 • kerala
 • »
 • Silver Line | സിൽവർ ലൈൻ സർവേക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Silver Line | സിൽവർ ലൈൻ സർവേക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

സുപ്രീം കോടതി

സുപ്രീം കോടതി

 • Share this:
  ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ (Silver Line) സര്‍വേക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

  സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

  K Rail | 'സിൽവർലൈൻ പദ്ധതിക്കെതിരേ മാധ്യമ ഗൂഢാലോചന; നാലാം തൂൺ അഞ്ചാം പത്തിയായി': ശശികുമാർ

  സിൽവർ ലൈൻ (Silverline Railway) വിഷയത്തിൽ മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ. മറ്റുള്ളവർ നൽകിയ വാർത്ത എന്തുകൊണ്ട് നമുക്കില്ല എന്നാണ് ന്യൂസ് റൂമുകളിലെല്ലാം ചോദ്യം. സിപിഎം പാർടി കോൺഗ്രസിന്റെ (CPM Party Congress) ഭാഗമായി കണ്ണൂർ ചക്കരക്കല്ലിൽ ‘മാധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

  ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇത്‌ ചോദ്യം ചെയ്യാൻ മാധ്യമങ്ങളില്ല. ഏകപക്ഷീയ വാർത്തകളാണ് ഉൽപ്പാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദം ഒരിക്കലും ജനങ്ങളിൽ എത്തുന്നില്ല.

  ജനങ്ങൾക്ക്‌ മാധ്യമങ്ങളിൽ വിശ്വാസമില്ലാതായി. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു. ഒരേ വാർത്തകളും തലക്കെട്ടുകളുമാണ് എല്ലാറ്റിലും നിരക്കുന്നത്‌. പുതുപാത തുറക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല. ഇത്തരം ജീർണതയ്ക്കെതിരെ വെല്ലുവിളിയായി മാധ്യമങ്ങൾ തന്നെ ഉയരണം.

  ജനാധിപത്യത്തിന്റെ നാലാംതൂണുകൾ ഇപ്പോൾ അഞ്ചാംപത്തിയായാണ് പ്രവർത്തിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുന്നു.

  സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കുന്നവർക്ക് തിരിച്ചറിവ് വേണം. ജനങ്ങൾക്ക് അറിവ് പകരുന്ന വാർത്തകൾ നൽകണം. ലോകത്തിനാകെ മാതൃകയാകുംവിധം മാധ്യമ നവീകരണ ശ്രമങ്ങൾ (മീഡിയ റിഫോം മൂവ്മെന്റ്‌) പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് ആരംഭിക്കണമെന്നും ശശികുമാർ പറഞ്ഞു.

  Also Read- Wasp Attack| കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

  ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ 2021 ൽ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ശശികുമാര്‍ കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ്. മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നല്‍കുകയും ദീര്‍ഘകാലമായി ഈ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷന്‍ പ്രവര്‍ത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകള്‍ പരിഗണിച്ചായിരുന്നു രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് നൽകിയത്.
  Published by:Jayashankar Av
  First published: