• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി

Thrikkakara By-Election | ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി

റിട്ട് ഹർജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്.

  • Share this:
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By-Election )യുഡിഎഫ് (UDF) സ്ഥാനാര്‍ഥി ഉമാ തോമസിന്‍റെ (Uma Thomas) നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്. തെരഞ്ഞെടുപ്പു ഹർജിയായാണു സമർപ്പിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി.

    കടവന്ത്ര സ്വദേശി സി.പി.‌ദിലീപ് നായരാണ് ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉമയുടെ ഭർത്താവ് അന്തരിച്ച മുൻ എംഎൽഎ പി.ടി.തോമസിന്റെ ബാങ്ക് വായ്പ കുടിശികയും കൊച്ചി കോർപറേഷൻ ഡിവിഷനിലെ ഭൂനികുതിയും അടച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

    Also Read- തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ട്വന്റി20-AAP സഖ്യം

    സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചെങ്കിലും താൻ സ്ഥാനാർഥിത്വത്തിൽനിന്നു പിൻമാറുകയാണ് എന്ന് ദിലീപ് നായർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിനു വോട്ടു ചെയ്യുമെന്നും പ്രചാരണം നടത്തില്ലെന്നും വ്യക്തമാക്കി. അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ വോട്ടിങ് യന്ത്രത്തിൽ ഇദ്ദേഹത്തിന്റെയും പേരുണ്ടാകും.

    തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വീടുകള്‍ കയറി പ്രചാരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്


    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakkara Bye election) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി വോട്ടുചോദിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.എളമക്കര മേനോന്‍പറമ്പ് ഭാഗത്താണ് ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഘം വോട്ട് ചോദിച്ചെത്തിയത്.

    മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കണമെന്നും മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്നും ചുള്ളിക്കാട് പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ജാ ജോസഫിന് വേണ്ടി വോട്ടുചോദിച്ചത്.

     'ക്രൈസ്തവ സമുദായത്തിന് നേട്ടമുണ്ടാക്കും'; ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്


    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election) എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ഥി ജോ ജോസഫിന്(Jo Joseph) പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്(Christian League). ക്രൈസ്തവ സമുദായത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശേഷിയുള്ളയാളാണെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്ന് ക്രിസ്ത്യന്‍ ലീഗ് ചെയര്‍മാന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ അറിയിച്ചു.

     Also Read- തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

    തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പ്രഖ്യാപിച്ചിരുന്നു. ഹെല്‍മറ്റ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ക്രിസ്ത്യന്‍ ലീഗ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന് ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

    ക്രിസ്ത്യന്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'തിരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാള്‍ impact ഉണ്ടാക്കാന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ് ന് കഴിയുമെന്ന തിരിച്ചറിവാണ് ആല്‍ബിച്ചന്റെ പിന്മാറ്റത്തിനു പിന്നില്‍ . ഒപ്പം ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിവുള്ള അതിലുപരി ക്രൈസ്തവ യുവതക്ക് മധുരമേകാന്‍ കെല്‍പ്പുള്ള (നിലവില്‍ കൈപ്പുനീറാണ് പാവങ്ങള്‍ കുടിക്കുന്നത് ) ഹൃദയപക്ഷം ഡോക്ടര്‍ ജോ ജോസഫ് നു പിന്തുണയും ക്രിസ്ത്യന്‍ ലീഗ് നേതാവ് ആല്‍ബിച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്' ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
    Published by:Arun krishna
    First published: