നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

  ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

  ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   കൊച്ചി: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകിയുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്വപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷന്‍, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ  സർവീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
   TRENDING:ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]
   ജീവനക്കാരുടെ അനുമതി ഇല്ലാതെ തന്നെ 25ശതമാനം ശമ്പളം പിടിക്കാന്‍ സർക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ശമ്പളം പിടിക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 309 വകുപ്പ് അനുസരിച്ച് ശമ്പളം ജീവനക്കാരുടെ അവകാശമാണ്. ആ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ശമ്പള ചട്ടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഒരു ഓര്‍ഡിനന്‍സിലൂടെ ശമ്പളം പിടിക്കാനുള്ള നീക്ക ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

   ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാതെ തിരക്കിട്ടു തയ്യാറാക്കിയതാണ് ഓര്‍ഡിനന്‍സെനും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സംഘടനകള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published:
   )}