HOME » NEWS » Kerala » PETITION FILED BY PJ JOSEPH WILL BE CONSIDERED ON NEXT THURSDAY

രണ്ടില ചിഹ്നം ആർക്ക് ? പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും

വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്ന് പി.ജെ ജോസഫ്

News18 Malayalam | news18-malayalam
Updated: October 1, 2020, 3:00 PM IST
രണ്ടില ചിഹ്നം ആർക്ക് ? പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും
പി ജെ ജോസഫ്
  • Share this:
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കെതിരെ പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. കമ്മീഷന്‍ നടപടി നേരത്തെ ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിനായി മാറ്റിയിരുന്നു.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പാർട്ടി ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണന്നാണ് പി.ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പി.ജെ ജോസഫ് കോടതിയെ അറിയിച്ചത്.

Also Read: Kerala Congress | ജോസ് കെ. മാണിക്ക് 'രണ്ടില' അനുവദിച്ച നടപടിക്ക് സ്റ്റേ: ഹൈക്കോടതി ഉത്തരവ് പി.ജെ ജോസഫിന്റെ ഹർജിയിൽ

2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ തിരഞ്ഞടുത്തതായി ജോസ് കെ മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തിരഞ്ഞടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും പി.ജെ ജോസഫ് പറയുന്നു.

ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്ന് ജോസ് കെ മാണിയെ കോടതി വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പ് കമ്മീഷന് സാദ്ധ്യമല്ലെന്നും പി.ജെ ജോസഫ് ഹർജിയിൽ പറയുന്നു.
Published by: user_49
First published: October 1, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories