• HOME
 • »
 • NEWS
 • »
 • kerala
 • »
 • PETITION FILED IN HC SEEKING OF FOOD KITS FOR LAKSHADWEEP

'ജനങ്ങൾ പട്ടിണിയിൽ'; ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കിറ്റ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം

highcourt

highcourt

 • Share this:
  കൊച്ചി: നാൽപതോളം ദിവസമായി തുടരുന്ന കർഫ്യൂ മൂലം ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും അവർക്കു ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കിറ്റ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ.കെ. നസീഹ് നൽകിയ ഹർജി ഇന്നു പരിഗണിക്കും.

  ജനങ്ങൾ പണവും ഭക്ഷണവുമില്ലാതെ വലയുകയാണ്. കർഫ്യൂ മൂലം കവരത്തിയിലും അമിനി ദ്വീപിലുമെല്ലാം കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്കു കർശന നിയന്ത്രണമുള്ളതിനാൽ സന്നദ്ധ സംഘടനകൾക്കും സഹായം എത്തിക്കുന്നതിൽ  പരിമിതിയുണ്ട്. ദ്വീപിലെ 80% ജനങ്ങളും ദിവസക്കൂലിക്കാരാണ് . പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടിയെടുക്കുന്നില്ല. ജനുവരി 4 വരെ ലക്ഷദ്വീപിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഇതിനു ശേഷം 8,667 പേർക്ക് കോവിഡ് ബാധയുണ്ടായെന്നും 38 പേർ മരിച്ചെന്നും ഹർജിയിൽ പറയുന്നു.

  Also Read സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

  പൊതുവിപണിയിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ വാങ്ങാനായി ദ്വീപ് നിവാസികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ഇടണമെന്ന ആവശ്യവുമുണ്ട്. അതിനിടെ, കർഫ്യൂ മൂലം ബുദ്ധിമുട്ടുന്ന ദ്വീപ് നിവാസികൾക്കു സാമ്പത്തിക സഹായവും ഭക്ഷ്യ കിറ്റുകളും നൽകാൻ നടപടി വേണമെന്ന‌് ആവശ്യപ്പെട്ടു കവരത്തി, ആന്ത്രോത്ത് ദ്വീപ് പഞ്ചായത്തുകൾ കലക്ടർക്കും ദ്വീപു ഭരണകൂടങ്ങൾക്കും കത്തു നൽകി.

   പ്രതിഷേധമായി ക്രിക്കറ്റ് കളി; ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു


  ആലപ്പുഴ:  പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം നടത്തിയ ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. വില വർധനവിനെതിരെ ചേർത്തല പെട്രോൾ പമ്പിന് മുന്നിൽ ഡിവൈഎഫ്ഐ നടത്തിയ 'ക്രിക്കറ്റ് കളി' സമരം പൊലീസുമായി കയ്യാങ്കളിയിൽ അവസാനിച്ചിരുന്നു. പെട്രോൾ വില നൂറ് രൂപ ആയതിന് പിന്നാലെ ചേർത്തലയില്‍ ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു പ്രതിഷേധ സമരം‍സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ഇവിടെ ഡിവൈഎഫ്ഐ ചേർത്തല ഏരിയ സമിതി അംഗങ്ങൾ സ്റ്റമ്പുകൾ നാട്ടിയിരുന്നു.

  Also Read സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ


  എന്നാല്‍ ദേശീയപാതയോട് ചേർന്ന് ക്രിക്കറ്റ് കളിച്ചുള്ള സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പൊലീസ് സ്റ്റമ്പുകൾ ഊരിയതോടാണ് തർക്കമായത്. അഞ്ചുമിനിറ്റോളം നീണ്ട പ്രശ്നങ്ങൾക്കൊടുവിൽ ഇരുകൂട്ടരും പിരിഞ്ഞു പോയി. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ജോലി തടസ്സപ്പെടുത്തിയതിനും കോവിഡ് ചട്ടലംഘനം നടത്തിയതിനും ഡിവൈഎഫ്ഐ സംസ്ഥാസ സമിതി അംഗം സി.ശ്യാംകുമാർ അടക്കം ഒൻപത് പേർക്കെതിരെയാണ് കേസ്.

  കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിൽ ലോക് ഡൗൺ ലംഘനം തടഞ്ഞ പൊലിസുകാർക്കെതിരെ ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകരുടെ കയ്യേറ്റവും അസഭ്യവർഷവും. ലോക് ഡൗൺ ലംഘിച്ച് പെട്രോൾ വില വർദ്ധനവിനെതിരെ ചേർത്തല ദേശീയപാതയിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതീകാത്മക ക്രിക്കറ്റ് മത്സരം നടത്താനൊരുങ്ങിയ പ്രവർത്തകരെ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. എട്ടോളം ഡിവൈഎഫ്ഐ പ്രവർത്തകരാണ് ബ്ലോക്ക് സെക്രട്ടറി സി- ശ്യാം കുമാറിൻ്റെ നേതൃത്വത്തിൽ ചേർത്തല എസ്ഐ ജിൻസണെ കൈയ്യേറ്റം ചെയ്തത്.പെട്രോൾ വില വർദ്ധനവിനെതിരെ വീടുകളിൽ കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം മറികടന്നായിരുന്നു നടുറോട്ടിലെ ക്രിക്കറ്റ് കളി പ്രതിഷേധം.

  ചെങ്ങന്നൂരിൽ മോട്ടർ വാഹനനിയമം ലംഘിച്ചെത്തിയ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ആസിഫ് യൂസഫാണ് വാഹന പരിശോധനക്കിടെ പൊലിസിനെ ഭീഷണിപ്പെടുത്തിയത്‌. ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ മറ്റൊരാളെ പിന്നിലിരുത്തി ചെങ്ങന്നൂർ നഗര മധ്യത്തിൽ ബെഥേൽ ജംഗ്ഷനിലേക്കെത്തിയ ആസിഫിനെ വനിതാ പോലീസുകാർ ഉൾപ്പടെയുള്ള പരിശോധനാ സംഘം കൈ കാണിച്ച് നിർത്തുകയായിരുന്നു.


  ഇതിൽ ക്ഷുഭിതനായി ആസിഫ് വണ്ടി നിർത്തി വാഹനത്തിൽ നിന്നിറങ്ങി പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയായിരുന്നു. എസ് എഫ് ഐ ഏരിയാ സെക്രട്ടറിയായിട്ടും 'എൻ്റെ വാഹനത്തിന്‍റെ നമ്പർ കുറിക്കുന്നോ' എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഇതിന് പൊലീസുകാർ വളരെ മാന്യമായാണ് മറുപടി നൽകിയത് എന്നിട്ടും ഭീഷണി തുടർന്ന ആസിഫ് വാഹനം എടുത്തു കൊണ്ട് പോകുകയായിരുന്നു.
  Published by:Aneesh Anirudhan
  First published:
  )}