• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rehana Fathima| നഗ്നതാ പ്രദര്‍ശനം; രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Rehana Fathima| നഗ്നതാ പ്രദര്‍ശനം; രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നു

News18 Malayalam

News18 Malayalam

  • Share this:
    കൊച്ചി: രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നു. കേസിനെ തുടർന്ന് രഹന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

    രഹനക്കെതിരെ പോക്‌സോ കുറ്റങ്ങൾ നിലനിൽക്കുമെന്നും കുട്ടികളെ ലൈംഗീക സംതൃപ്‌തിക്ക് ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്‌യാ തെളിവുണ്ടന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും നിർദേശിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
    TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
    രഹനക്കെതിരെ പരാതി നൽകിയ തിരുവല്ലയിലെ അഭിഭാഷകൻ എ.വി അരുൺ പ്രകാശാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. അറസ്റ്റിന് വിലക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്ക്രിയത്വമാണന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.
    Published by:user_49
    First published: