വനംവകുപ്പ് അടുത്തിടെ പിടികൂടിയ 2 ആനകളെയും 4 കടുവകളെയും മോചിപ്പിച്ച് കാട്ടിലേക്ക് തിരിച്ചുവിടണമെന്നും നിയമവിരുദ്ധമായി ഇവയെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍
ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പാലക്കാട്ട് നിന്ന് പിടികൂടിയ പിടി 7 (ധോണി), വയനാട്ടില്‍ നിന്ന് പിടികൂടിയ പിഎം 2 എന്നീ ആനകളെ പരിശീലിപ്പിക്കുന്നതു നിയമലംഘനമാണെന്നു ഹര്‍ജിയില്‍ പറയുന്നു. ദേശീയ കടുവ
സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി കടുവകളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്യജീവി സംര
ക്ഷണ നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.