• HOME
  • »
  • NEWS
  • »
  • kerala
  • »
  • CAG റിപ്പോർട്ട് : DGP ലോക്നാഥ് ബെഹ്റക്കെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ഹർജി

CAG റിപ്പോർട്ട് : DGP ലോക്നാഥ് ബെഹ്റക്കെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ഹർജി

തൃശ്ശൂർ വിജിലൻസ് കോടതി ഹർജി ഈ മാസം 20 ന് പരിഗണിക്കും

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • Share this:
    തൃശ്ശൂർ : സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. തൃശ്ശൂർ വിജിലൻസ് കോടതിയിലാണ് പൊതു പ്രവർത്തകനായ പി ഡി ജോസഫ് ഹർജി സമർപ്പിച്ചത്.

    തൃശൂർ വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സി എ ജി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
    മാവോയിസ്റ്റുകളെ നേരിടുന്ന പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം വക മാറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് വില്ല നിർമിച്ചതും തൃശ്ശൂർ, തിരുവനന്തപുരം പൊലീസ് അക്കാദമികളിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവവും ഉൾപ്പെെടെ ലോക് നാഥ് ബെഹ്റയ്ക്ക് എതിരെ സി എ ജി  ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും അന്വേേഷണം നടത്തണമെന്നും ഹർജിയിൽ
    ആവശ്യപ്പെടുന്നു.

    Also Read- തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർ പട്ടിക വേണ്ട; 2019ലേത് ഉപയോഗിക്കാമെന്ന് ഹൈക്കോടതി

    ഡിജിപി ലോക് നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, തൃശ്ശൂർ പോലീസ് അക്കാദമി കമാൻഡന്റ്, തിരുവനന്തപുരം എസ് എ പി കമാൻഡന്റ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഹർജി കോടതി ഈ മാസം 20 ന് പരിഗണിക്കും.
    Published by:Rajesh V
    First published: