ഇന്റർഫേസ് /വാർത്ത /Kerala / Balabhaskar Death | ബാലഭാസ്കറിന്റെ മരണത്തിൽ പുനഃരന്വേഷണം വേണമെന്ന ഹർജി കോടതി തള്ളി

Balabhaskar Death | ബാലഭാസ്കറിന്റെ മരണത്തിൽ പുനഃരന്വേഷണം വേണമെന്ന ഹർജി കോടതി തള്ളി

Balabhaskar Death | ബാലഭാസ്കറിന്റെ മരണത്തിൽ പുനഃരന്വേഷണം വേണമെന്ന ഹർജി കോടതി തള്ളി

വിധിക്കെതിരെ ബാലഭാസ്‌കറിന്റെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകും

  • Share this:

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം (Balabhaskar Death)  പുനഃരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. അപകടമരണമാണെന്നും കുടുംബം ആരോപിക്കുന്നത് പോലെ ദുരൂഹതയില്ലെന്നും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ.) കണ്ടെത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബാലഭാസ്‌കറിന്റെ കുടുംബം ഹർജി നൽകുകയായിരുന്നു. സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറും കേസിലെ ഏക പ്രതിയുമായ അർജുനെ ഓഗസ്റ്റ് ഒന്നിന് ജഡ്ജി ആർ. രേഖ വിളിച്ചുവരുത്തിയിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരെ ബാലഭാസ്‌കറിന്റെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകും.

അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ 132 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമാണെന്നു സിബിഐ അന്വേഷണത്തിൽ വ്യക്തമായി.

മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലത്തിൽ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിൻ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്കറിന്റെ വണ്ടി അപകടത്തിന് മുൻപ് ആക്രമിക്കപെട്ടുവെന്ന വാദവും തെറ്റാണെന്നു അന്വേഷണ സംഘം കണ്ടെത്തി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.

Summary: Petition seeking re-investigation into the death of violinist Balabhaskar has been dismissed. His family had sought for reinvestigation after some of his friends where booked for gold smuggling via airport. The incident occurred on 2019 September 25 when Balabhaskar, his wife and child were on their way to Thiruvananthapuram after a temple visit in Thrissur. The kid died on the spot whereas, Balabhaskar succumbed to the injuries while undergoing treatment

First published:

Tags: Balabhaskar, Balabhaskar accident, Balabhaskar death