• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി രാജ്ഭവനിൽ അപേക്ഷ

കണ്ണൂർ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി രാജ്ഭവനിൽ അപേക്ഷ

കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെ സമീപിച്ചത്.

  • Share this:
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രോസ്ക്യൂഷൻ അനുമതി തേടി രാജ്ഭവനിൽ അപേക്ഷ. മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളിലാണ് പ്രോസിക്യൂഷൻ അനുമതി തേടിയാണ് അപേക്ഷ.

കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെ സമീപിച്ചത്. ഗവർണർ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇത് സ്വജനപക്ഷപാതമെന്നും കാണിച്ച് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

Also Read-'ജവഹർലാൽ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നു'; ഗവർണർ

പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയില്‍ ഗവർണറുടെ അനുവാദം ആവശ്യമാണെന്ന് അഴിമതി വിരുദ്ധനിയമം പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് ഗവർണറുടെ വിശ്വാസ്യതയെ ബാധിക്കും.

Also Read-പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു; ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചു; NIA

അനുമതി നല്‍കിയാല്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകള്‍ കൈവശം വയ്ക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാവുന്ന സാഹചര്യമുണ്ടാകും.
Published by:Jayesh Krishnan
First published: