• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bhagyalakshmi| ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ

Bhagyalakshmi| ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ

ഹൈക്കോടതിയിലെ അഭിഭാഷകനാണ് അഡ്വക്കേറ്റ് ജനറലിനോട് അനുമതി തേടിയത്

ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി

  • Share this:
    കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ (Bhagyalakshmi) കോടതിയലക്ഷ്യ നടപടിക്ക് (Contempt of Court) അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് (Advocate General) അപേക്ഷ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് അപേക്ഷയിൽ പറയുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആർ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.

    നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

    ഭാഗ്യലക്ഷ്മി പറഞ്ഞത്...

    ''നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമാണ്. ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് കടുത്ത അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം. അവർ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ.ബാക്കിയെല്ലാം അവിടെ കഴിഞ്ഞൂ.

    ജൂൺ 7 മുതൽ കാലവർഷം ശക്തമാകും; ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ കുറയുമെന്ന് പ്രവചനം

    നേരിയ തോതിൽ മഴയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം ഇനിയും ശക്തമായിട്ടില്ല. ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് മൺസൂൺ ലഭ്യത കുറവിന് കാരണം.

    ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി ഈ മാസം ആറ് വരെ തുടരും. ജൂൺ ഏഴ് മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും. ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.

    കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.
    Published by:Rajesh V
    First published: