കള്ളപ്പണക്കേസ്: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിൽ നിന്ന് 10 ലക്ഷം രൂപ പരാതിക്കാരൻ ആവശ്യപ്പെട്ടെന്ന് മൊഴി
കള്ളപ്പണക്കേസ്: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിൽ നിന്ന് 10 ലക്ഷം രൂപ പരാതിക്കാരൻ ആവശ്യപ്പെട്ടെന്ന് മൊഴി
ഏപ്രിൽ 4 ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ ആൾ അതിനു ശേഷം രണ്ടു പ്രാവശ്യം നേരിട്ട് കൂടിക്കാഴ്ച നടത്തിയത്, പരാതി വ്യാജമാണെന്നതിന് തെളിവാണെന്നും വിജിലൻസിന് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
കൊച്ചി: കള്ളപ്പണക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനെതിരെ വിജിലൻസിൽ മൊഴി. പരാതി നൽകിയതിൻ്റെ പേരിൽ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ഗിരീഷ് ബാബു തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർക്ക് ഏപ്രിൽ 4 ന് പരാതി നൽകി. അതിനു ശേഷം യൂത്തുകോൺഗ്രസ് പ്രാദേശിക നേതാവ് സുജിത് കുമാർ, യൂത്ത് ലീഗ് പ്രാദേശിക നേതാവ് സുബൈർ എന്നിവരെ സമീപിച്ച് എം.എൽ.എയെ കാണണമെന്ന് ഗിരീഷ് ബാബു ആവശ്യപ്പെട്ടന്നാണ് മൊഴി.
ലീഗിലെ വിമത നേതാക്കളുടെ പ്രേരണയിലാണ് പരാതി നൽകിയതെന്ന് തുറന്ന് പറയുകയാണ് ഉദ്ദേശ്യമെന്നും ഇവരെ ധരിപ്പിച്ചു. എന്നാൽ ഏപ്രിൽ 23ന് ഇബ്രാഹിം കുഞ്ഞിൻ്റെ ആലുവയിലെ വസതിയിൽ വച്ചും മെയ് 2ന് ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ്റെ വസതിയിലും വച്ച് നടന്ന കൂടിക്കാഴ്ചയിൽ പണം ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്.
ഏപ്രിൽ 4 ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ ആൾ അതിനു ശേഷം രണ്ടു പ്രാവശ്യം നേരിട്ട് കൂടിക്കാഴ്ച നടത്തിയത്, പരാതി വ്യാജമാണെന്നതിന് തെളിവാണെന്നും ഇവർ വിജിലൻസിന് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഗിരീഷ് ബാബു വിളിച്ചതിൻ്റെ ശബ്ദരേഖ കൈവശം ഉണ്ടെന്നും ഇത് മാധ്യമങ്ങൾ വഴി പുറത്തുവിടുമെന്നും മൊഴി കൊടുത്തവരുടെ അഭിഭാഷകനായ അഡ്വ.ജിയാസ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റി. അത്തരത്തിലൊരു ശബ്ദരേഖ കൈവശമില്ലെന്നാണ് മൊഴി നൽകിയ ശേഷം ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.