ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol, diesel price) ഇന്നും മാറ്റമില്ല. രാജ്യാന്തര എണ്ണ വില കുറയുന്ന സാഹചര്യമുണ്ടായെങ്കിലും രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ നിരക്ക് കുറയ്ക്കാൻ തയ്യാറായിട്ടില്ല. ഡൽഹിയിൽ, മറ്റ് മെട്രോകളെ അപേക്ഷിച്ച് ഇന്ധന വില കുറവാണ്, കാരണം പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പെട്രോളിന്റെ വാറ്റ് നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചിരുന്നു.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ദിവസവും കുറഞ്ഞു. ഇപ്പോൾ ബാരലിന് 90 ഡോളറാണ് ക്രൂഡോയിൽ വില. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെയാണ് ക്രൂഡോയിൽ വില കൂടിയത്. ഇപ്പോൾ മൂന്നാം തരംഗത്തിന്‍റെ പിടിയിലാണ് വിവിധ ലോകരാജ്യങ്ങൾ. എന്നാൽ എണ്ണയുടെ ഉപഭോഗം വർദ്ധിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയുകയായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞെങ്കിലും രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി, വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു.
ഉത്തർപ്രദേശിലെയും ഹരിയാനയിലെയും നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു, കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ദീപാവലിയുടെ തലേന്ന് കേന്ദ്രസർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനുംമേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.
പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞതോടെ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തി. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 94.58 രൂപ
ഡീസൽ ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.