പെട്രോളിനു പകരം വണ്ടിയിൽ നിറച്ചത് പച്ചവെള്ളം; വില്ലനായത് വെള്ളപ്പൊക്കം
രാവിലെ പരാതിയുമായി വാഹന ഉടമകള്‍ പമ്പില്‍ തിരിച്ചെത്തിയതോടെയാണ് വിഷയം ശ്രദ്ധയില്‍പെട്ടത്

News 18
- News18 Malayalam
- Last Updated: May 22, 2020, 4:31 PM IST
തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ വെളളം കയറി. പെട്രോളിന് പകരം വാഹനങ്ങളില്‍ നിറച്ചുകൊടുത്തത് പച്ചവെള്ളം. രാവിലെ പരാതിയുമായി വാഹന ഉടമകള്‍ പമ്പില്‍ തിരിച്ചെത്തിയതോടെയാണ് വിഷയം ശ്രദ്ധയില്‍പെട്ടത്.
തിരുവനന്തപുരം വട്ടിയൂര്‍കാവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഏജന്‍സി പമ്പിലാണ് സംഭവം. ഇന്നലെ രാത്രി തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തു. അരുവിക്കര ഡാം തുറന്നതോടെ പ്രധാന നദികളായ കിള്ളിയാറും കരമനയാറും കരകവിഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]
വട്ടിയൂര്‍കാവ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലും വെള്ളം കയറിയെങ്കിലും പിന്നീട് താഴ്ന്നു. പമ്പിലെ ഇന്ധനശേഖരണ ടാങ്കില്‍ വെള്ളംകയറിയത് ഉടമകളുടെ ശ്രദ്ധയില്‍പെട്ടില്ല. രാവിലെ മുതല്‍ പെട്രോള്‍ അടിച്ചവരെല്ലാം പരാതിയുമായി തിരികെയെത്തിയതോടെയാണ് വിഷയം ശ്രദ്ധയില്‍പെട്ടത്.
ഒരുമണിക്കൂര്‍ മാത്രമാണ് പമ്പ് പ്രവര്‍ത്തിച്ചതെങ്കിലും ഇതിനിടയില്‍ നിരവധിപേര്‍ പെട്രോള്‍ അടിച്ചു.വാഹനം പാതിവഴിയില്‍ നിന്നുപോയവരെല്ലാം പമ്പിലെത്തി പ്രതിഷേധിച്ചു. ഇതോടെ വാഹനത്തകരാറ് മാറ്റി വേറെ പെട്രോള്‍ നല്‍കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
തിരുവനന്തപുരം വട്ടിയൂര്‍കാവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഏജന്‍സി പമ്പിലാണ് സംഭവം. ഇന്നലെ രാത്രി തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തു. അരുവിക്കര ഡാം തുറന്നതോടെ പ്രധാന നദികളായ കിള്ളിയാറും കരമനയാറും കരകവിഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.