• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെട്രോള്‍ പമ്പുകളിലെ അപകടങ്ങള്‍ തടയാന്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍

news18india
Updated: September 14, 2018, 1:26 PM IST
പെട്രോള്‍ പമ്പുകളിലെ അപകടങ്ങള്‍ തടയാന്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍
news18india
Updated: September 14, 2018, 1:26 PM IST
പെട്രോള്‍ പമ്പുകളിലെ അഗ്‌നിബാധ ഉള്‍പ്പടെയുള്ള അപകടങ്ങള്‍ തടയാന്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. അത്യാഹത സമയത്ത് ജീവനക്കാര്‍ക്ക് ചുമതലകളുണ്ടാവും. വാര്‍ഷിക സുരക്ഷാ ഓഡിറ്റ് നടത്തുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ഏജന്‍സിയായ പെസോ തയ്യാറാക്കുന്നത്.

കൊല്ലം കാവനാട് പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ചയുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിലാണ് പെട്രോളിയം ആന്‍ഡ് എക്സപ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ തീരുമാനം. എല്ലാ പെട്രോളിയം വിതരണക്കാര്‍ക്കും പമ്പുകള്‍ക്കും പുതിയ ദുരന്ത നിവാരണ പ്ലാന്‍ നല്‍കും. ഇന്ധനം നിറയ്ക്കുക മാത്രമാവില്ല ജീവനക്കാരന്റെ ചുമതല. സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും അത്യാഹിത സമയത്ത് ചെയ്യേണ്ട ചുമതല നിശ്ചയിക്കും. പരിശീലനവും നല്‍കും. നിസാര അപകടങ്ങള്‍ പോലും ഇന്ധന വിതരണ ഏജന്‍സിയെ അറിയിക്കണം.

പമ്പുകളിലെ അനാവശ്യ വാഹന പാര്‍ക്കിംഗ് നിരുത്സാഹപ്പെടുത്താനും പുതിയ മാനദണ്ഡങ്ങളില്‍ നിര്‍ദേശമുണ്ട്. ഓരോ പമ്പ് ഐലന്‍ഡിലും രണ്ട് വീതം ഫയര്‍ എക്സറ്റിംഗ്യൂഷറും വാട്ടര്‍ ബക്കറ്റുകളും വയ്ക്കണം. ഇലക്ട്രോണിക് സര്‍ക്യൂട്ട് ബ്രേക്കര്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. എമര്‍ജന്‍സി ഷട്ട് ഡൗണ്‍ സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും പിഇഎസ്ഒ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍ദ്ദേശിക്കുന്നു. ഒക്ടോബര്‍ ഒന്നിന് പുതിയ മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വരും.
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍