Kerala Rain | പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കരസേനയുടെയും നാവികസേനയുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: August 7, 2020, 7:01 PM IST
Kerala Rain | പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
News18
  • Share this:
തിരുവനന്തപുരം: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾ സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവർത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  30 മുറികളുള്ള നാല് ലയങ്ങൾ പൂർണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.ഇതിൽ 15 പേരെ രക്ഷിച്ചു. 15 പേർ മരിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകരിച്ചവർ ഗാന്ധിരാജ്, ശിവകാമി, വിശാൽ, മുരുകൻ, രാമലക്ഷ്മി, മയിൽസാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാൾ, സിന്ധു, നിതീഷ്, പനീർശെൽവം, ഗണേശൻ. ഇവരുടെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.

വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു. ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി.

മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു. വിവിധ ബറ്റാലിയൻ, മറ്റ് ജില്ലകളിൽ നിന്നും അധികമായി പൊലീസിനെ രാജമലയിലേക്ക് നിയോഗിച്ചു. എല്ലാ ജില്ലയിലും പൊലീസിന് ജാഗ്രത നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യം നേരിടാൻ പൊലീസ് സുസജ്ജമാണ്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രാജമലയിലേക്ക് അയച്ചു. ഇടുക്കിയിൽ സൗകര്യങ്ങളൊരുക്കി. കരസേനയുടെയും നാവികസേനയുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: August 7, 2020, 7:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading