• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹര്‍ത്താലില്‍ ആക്രമണത്തിന് ആഹ്വാനം; PFI കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍; നിരവധി പേര്‍ ഒളിവില്‍

ഹര്‍ത്താലില്‍ ആക്രമണത്തിന് ആഹ്വാനം; PFI കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍; നിരവധി പേര്‍ ഒളിവില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസം ഏറ്റവും കൂടുതല്‍ പെട്രോള്‍ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു

  • Share this:
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി, കക്കാട് ഡിവിഷന്‍ സെക്രട്ടറി അഫ്‌സല്‍ അഴീക്കോട് ഡിവിഷന്‍ ഭാരവാഹി സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.

നിരവധി പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസം ഏറ്റവും കൂടുതല്‍ പെട്രോള്‍ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. തുടര്‍ന്ന് ബോംബ് ആക്രമണത്തിനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനും അണികള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നതായും കണ്ടെത്തി.

Also Read-ആലപ്പുഴയില്‍ SDPI, PFI ഓഫീസുകളുടെ പൂട്ട് തകര്‍ത്ത് റെയ്ഡ്; പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു; 23 പേര്‍ പിടിയില്‍

അതേസമയം ചൊവ്വാഴ്ച ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസുകളുടെ പൂട്ട് തല്ലിതകര്‍ത്താണ് പൊലീസ് പരിശോധന നടത്തിയത്. ആലപ്പുഴ ടൗണിലെ ജില്ലാ കമ്മിറ്റി ഓഫീസുകളിലെ പരിശോധനയില്‍ പണമിടപാട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Also Read-Popular Front| പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം

വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടന്നത്.
Published by:Jayesh Krishnan
First published: