നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kalady University | പിജി പ്രവേശന വിവാദം; വിശദീകരണവുമായി കാലടി സംസ്കൃത സർവകലാശാല

    Kalady University | പിജി പ്രവേശന വിവാദം; വിശദീകരണവുമായി കാലടി സംസ്കൃത സർവകലാശാല

    ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ എൻട്രൻസ് മുഖേനയാണ് കാലാകാലങ്ങളായി പി.ജി പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിവരുന്നത്.

    • Share this:
      കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ എൻട്രൻസ് മുഖേനയാണ് കാലാകാലങ്ങളായി പി.ജി പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിവരുന്നത്. എല്ലാ വർഷങ്ങളിലും സംസ്കൃത സർവ്വകലാശാലയിൽ മാർച്ച് മാസത്തിലാണ് പി.ജി പ്രവേശനത്തിനുളള വിജ്ഞാപനം പുറപ്പെടുവിക്കാറുളളത്.

      09.03.2021 മുതൽ പ്രസിദ്ധീകരിച്ച ഈ വർഷത്തെ വിജ്ഞാപനത്തിൽ ബിരുദ തലത്തിൽ ഒന്നു മുതൽ അഞ്ച് വരെയുളള സെമസ്റ്റർ പരീക്ഷകൾ പാസ്സാവുകയും, ആറാം സെമസ്റ്റർ ഫലം കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതുന്നതിന് വേണ്ടി അനുമതി നൽകുകയും, 31.08.2021 ന് മുമ്പായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുളളതുമാണ്.

      കോവിഡ് സാഹചര്യത്തിൽ പ്രവേശന നടപടികൾ കാലതാമസം നേരിട്ടതിനാൽ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിന് 31.12.2021 വരെ സമയം ദീർഘിപ്പിച്ചിരുന്നു.

      പി.ജി പ്രവേശനത്തിനുളള വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യം ഉളളതിനാൽ ഒന്നു മുതൽ അഞ്ച് സെമസ്റ്റർ വരെയുളള പരീക്ഷകൾ പാസ്സാകുകയും ആറാം സെമസ്റ്റർ ഫലം കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിന് ഇപ്രകാരം സമയം അനുവദിച്ചു നൽകിയിട്ടുളളത്.

      2021 ഏപ്രിൽ/മെയ് മാസങ്ങളിലെ പരീക്ഷകളിലൂടെ യോഗ്യത നേടിയിട്ടുളള വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനത്തിന് യോഗ്യതയുളളത്. ഇതിന് ശേഷം സപ്ലിമെന്ററി പരീക്ഷകളിലൂടെ യോഗ്യത നേടിയിട്ടുളള വിദ്യാർത്ഥികൾക്ക് 2021 വർഷത്തെ പി.ജി പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഈ വർഷത്തെ പി.ജി പ്രവേശനത്തിനുളള നടപടികൾ 2021 നവംബർ 25-ാം തീയതി അവസാനിച്ചിട്ടുളളതാണ്.

      അനാവശ്യവും, അനാരോഗ്യകരവും, അടിസ്ഥാനരഹിതവും ആയ ഇത്തരം ആരോപണങ്ങൾ സർവ്വകലാശാലയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രം ഉണ്ടാക്കുന്നതാണെന്ന് രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

      24 പേര്‍ക്ക് ഉടന്‍ നിയമനം,സര്‍ക്കാര്‍ ഉറപ്പ് നല്‍കി : സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് കായിക താരങ്ങള്‍

      തിരുവനന്തപുരം: കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ (Athletes) തീരുമാനിച്ചു.

      കായിക വകുപ്പ് മന്ത്രിയുമായി ഇന്ന് നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 24 പേര്‍ക്ക് ഉടന്‍ നിയമനം ഉടന്‍ നിയമനം നല്‍കുമെന്ന് മന്ത്രി വി. അബ്ദുല്‍റഹ്മാന്‍ (Minister V Abdurahman) ഉറപ്പ് നല്‍കി.

      ബാക്കിവരുന്ന കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച്  പരിശോധിക്കുന്നതിനായി  സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിയെയും നിയോഗിക്കും ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

      സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി ഈ മാസം ഒന്ന് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കായിക താരങ്ങള്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കായിക താരങ്ങള്‍ പറഞ്ഞു.

      Kochi Metro: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ; ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു
      Published by:Karthika M
      First published: