• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്മാരും പിജി വിദ്യാര്‍ത്ഥികളും ഇന്ന് പണിമുടക്കും

ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്


Updated: June 14, 2019, 7:34 AM IST
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്മാരും പിജി വിദ്യാര്‍ത്ഥികളും ഇന്ന് പണിമുടക്കും
doctors

Updated: June 14, 2019, 7:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്മാരും പി ജി വിദ്യാര്‍ത്ഥികളും സീനിയര്‍ റസിഡന്റ്‌സും ഇന്ന് പണിമുടക്കും. സ്‌റ്റൈഫന്റ് കൂട്ടി നല്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിന തുടര്‍ന്നാണ് സൂചന പണിമുടക്ക്. 11 മണിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ചും നടത്തും.

ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്ക് നടത്താനാണ് തീരുമാനം. അതേസമയം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ട ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Also Read: സഞ്ചാരപഥം മാറി; വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്

സൂചന പണിമുടക്കിന്റെ ആദ്യഘട്ടമായി വെള്ളിയാഴ്ച കിടത്തിചികിത്സയും ഒപിയും ബഹിഷ്‌കരിക്കുമെന്ന് പിജി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഉന്നയിച്ച് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 20 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് തീരുമാനം.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...