• HOME
  • »
  • NEWS
  • »
  • kerala
  • »
  • PG Doctors| സംസ്ഥാനത്ത് പിജി ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

PG Doctors| സംസ്ഥാനത്ത് പിജി ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

പു​തി​യ ബാച്ചിന്‍റെ കൗ​ൺ​സ​ലി​ങ്​ നീളുന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പരീ​ക്ഷ​ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ പി ബ​ഹി​ഷ്‌​ക​ര​ണം.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: പു​തി​യ പി ​ജി പ്ര​വേ​ശ​ന (PG Admission) ന​ട​പ​ടി​ അ​നി​ശ്ചി​ത​മാ​യി നീ​ളുന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി ജി ഡോക്ടർ​മാ​ർ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രിച്ച് പ്രതിഷേധിക്കും. പു​തി​യ ബാച്ചിന്‍റെ കൗ​ൺ​സ​ലി​ങ്​ നീളുന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പരീ​ക്ഷ​ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ പി ബ​ഹി​ഷ്‌​ക​ര​ണം.

    ആ​റു മാ​സ​മാ​യി ന​ട​ക്കാ​ത്ത പി. ജി കൗ​ൺ​സ​ലി​ങ്​ സു​പ്രീം​കോ​ട​തി നാ​ലാ​ഴ്ച​ കൂ​ടി നീ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്തൊ​ട്ടാ​കെ പി ജി ഡോ​ക്ട​ർ​മാ​ർ ഒ​രാ​ഴ്ച​യാ​യി സ​മ​ര​ത്തി​ലാ​ണ്. ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ൽ​നി​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐസി​യു, ലേ​ബ​ർ ഡ്യൂ​ട്ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യിട്ടുണ്ട്.

    LPG Price| പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു

    സംസ്ഥാനത്ത് പാചക വാതകവിലയിൽ (LPG Price) വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് (LPG commercial cylinder) വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2233 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

    നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചിരുന്നു. നവംബറിലും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഒക്ടോബറിൽ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്.

    പാചക വാതക വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ 5 വർഷം കൊണ്ട് 2900 കോടി രൂപ അധിക നികുതി വരുമാനമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

    Also Read- Petrol Diesel Price| ഡിസംബർ ഒന്നിന് ഒരു ലിറ്റർ ഡീസലിന്റെ വില എത്ര?; ഇന്നത്തെ നിരക്കുകൾ അറിയാം
    Published by:Rajesh V
    First published: