• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചന പണിമുടക്ക്

സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചന പണിമുടക്ക്

കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നും റിസ്ക് അലവൻസ് അനുവദിക്കണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കൊളേജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്. തിങ്കളാഴ്ച 12 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് സമരം. കൊവിഡ് - നോണ്‍കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കും. ഐസിയു, അത്യാഹിതം, കോവിഡ് ഡ്യൂട്ടി എന്നിവ ചെയ്യും. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നും റിസ്ക് അലവൻസ് അനുവദിക്കണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. പരിഹാരം ഇല്ലെങ്കിൽ അനിശ്ചിതകാല സമരം തുടരുമെന്നും പിജി ഡോക്ടര്‍മാർ അറിയിച്ചു.

കഴിഞ്ഞ കഴിഞ്ഞ രണ്ടു വർഷത്തോളമായി ആയി കോവിഡ് മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുന്നത് കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികളാണ്. പ്രശ്നങ്ങൾ പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും  ഇതുവരെ  യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പഠനം പോലും മാറ്റിവെച്ച് വെച്ച്  കോവിഡ്  രോഗികളുടെ ചികിത്സയ്ക്കായി ദിനരാത്രം പണിയെടുക്കുന്ന തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ആണ് ഇങ്ങനെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ പരിഹണിക്കാത്തിനാലാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

2015  ഹൗസ് സർജൻസി ബാച്ചിലെ കോഴ്സ് കഴിഞ്ഞതോടുകൂടി അത്യന്തം ഗുരുതരമായ  ഒരവസ്ഥയാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. പിജി വിദ്യാർത്ഥികളുടെ മൂന്നാംവർഷ ബാച്ച് പരീക്ഷ എഴുതുന്നതിന്നാലും  NEET പിജി പരീക്ഷ സെപ്റ്റംബർ 11 വരെ നീണ്ടു പോയതിനാലും, അഞ്ഞൂറോളം ഡോക്ടർമാരുടെ ഒഴിവാണ് ഇപ്പോൾ കേരളത്തിലെ പ്രധാന മെഡിക്കൽ കോളേജുകളിൽ ഉള്ളത്. ഈ സാഹചര്യത്തിൽ, ഇതിൽ നമ്മുടെ ഒരാവശ്യവും ഇതുവരെ പരിഗണിക്കാത്തതിനാൽ, സമര പരിപാടികളിലേക്ക് നീങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്നും ഇവർ പറയുന്നു.

Also Read-'സഹകരണ പ്രസ്ഥാനത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തെ പരാജയപ്പെടുത്തും'; എ വിജയരാഘവന്‍

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഇവയൊക്കെയാണ്
കൊവിഡ് മൂന്നാം തരംഗം ഉൾക്കൊള്ളാൻ മെഡിക്കൽ കോളേജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയ്യാറാക്കുക. നാളത്തെ ഡോക്ടർമാരുടെ പരിശീലന കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആയിമാത്രം മാറ്റാതിരിക്കുക. മെഡിക്കൽകോളേജിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാധാരണ ജനങ്ങൾക്ക്  അവരുടെ ചികിത്സ, മുൻകാലങ്ങളിലെ പോലെ ഇനിയും നിഷേധിക്കപ്പെടുന്ന അവസ്ഥ  ഉണ്ടാവാനിടയാക്കാതിരിക്കുക.

പിജി  സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർദ്ധിപ്പിക്കുക. ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതിനാൽ പരീക്ഷ പാസായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയർ റസിഡൻസി സീറ്റുകൾ  ഉടൻതന്നെ അതാത് കോളേജുകളിലേക്ക് മാറ്റുക.

Also Read-പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം;പ്രൊജക്ടിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

2016 അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി  പോസ്റ്റിങ്ങുകൾ  അവരുടെ പ്രാക്ടിക്കൽ പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് അടിയന്തരമായി തുടങ്ങുക
മെഡിക്കൽ കോളേജുകളുടെ ഡോക്ടർമാരുടെ ഒഴിവ് കരാറടിസ്ഥാനത്തിൽ  ഡോക്ടർമാരെ നിയമിച്ച് നികത്തുക
കോവിഡ് മഹാമാരി മെഡിക്കൽ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയിൽ അത് മെഡിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിൽ ഇത് എങ്ങനെ നേരിടാം എന്ന് വിശദമായി പഠിക്കാൻ വിദ്യാർത്ഥികളെ കൂടി  ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക.

അകാരണമായി തടഞ്ഞു വെച്ചിരിക്കുന്ന  സ്റ്റൈപ്പൻഡിലെ നാല് ശതമാനം വാർഷിക വർദ്ധനവ് പുനഃസ്ഥാപിക്കുക
ഇപ്പോൾ സന്നിഹിതമായിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിലേക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ലാത്ത വിദ്യാർഥികളെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ആറു മാസമായി പല തവണ പല ഉന്നതരെയും കണ്ടു നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്, എന്നാൽ പോലും ഒരു ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചർച്ചകളിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങളെ മാനുഷിക പരിഗണന പോലും നല്കാതെ പരമാവധി ചൂഷണം ചെയ്ത് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
Published by:Jayesh Krishnan
First published: