• HOME
 • »
 • NEWS
 • »
 • kerala
 • »
 • PG Doctors Strike| സമരത്തിലുറച്ച് പി ജി ഡോക്ടർമാർ; കോവിഡ് ജോലികൾ ഒഴികെയുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ചു

PG Doctors Strike| സമരത്തിലുറച്ച് പി ജി ഡോക്ടർമാർ; കോവിഡ് ജോലികൾ ഒഴികെയുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ചു

സ​മ​ര​ക്കാ​ര്‍ കോ​ള​ജ് ഹോ​സ്​​റ്റ​ല്‍ ഒ​ഴി​യ​ണ​മെ​ന്ന സ​ര്‍ക്കു​ല​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ പി​ന്‍വ​ലി​ച്ചു.

 • Last Updated :
 • Share this:
  തി​രു​വ​ന​ന്ത​പു​രം: സമരം കടുപ്പിച്ച് പി ജി ഡോക്ടർമാർ. അ​ത്യാ​ഹി​ത​വി​ഭാ​ഗം ഉ​ള്‍പ്പെ​ടെ ബ​ഹി​ഷ്‌​ക​രി​ച്ചാണ് സമരം. പത്ത് ദി​വ​സ​മാ​യി പ്ര​തി​ഷേ​ധം തു​ട​രു​ന്ന പി ​ജി ഡോ​ക്ട​ര്‍മാ​ര്‍ വെ​ള്ളി​യാ​ഴ്ച സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഐ​സി​യു, അ​ത്യാ​ഹി​ത​വി​ഭാ​ഗം, ലേ​ബ​ര്‍ റൂം ​ഡ്യൂ​ട്ടി​ക​ൾ ബ​ഹി​ഷ്‌​ക​രി​ച്ചു. കോ​വി​ഡ് ജോ​ലി​ക​ള്‍ മാ​ത്ര​മാ​ണ് ചെ​യ്​​ത​ത്. വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പി ജി ഡോ​ക്ട​ര്‍മാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍പ്പി​ച്ച് ഒ​രു​വി​ഭാ​ഗം പി ജി ഡോ​ക്ട​ര്‍മാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. അ​തി​നി​ടെ, സ​മ​ര​ക്കാ​ര്‍ കോ​ള​ജ് ഹോ​സ്​​റ്റ​ല്‍ ഒ​ഴി​യ​ണ​മെ​ന്ന സ​ര്‍ക്കു​ല​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ പി​ന്‍വ​ലി​ച്ചു.

  Also Read- Twitter in Year 2021| ട്വിറ്ററിൽ ഈ വർഷം നടന്നത് എന്ത്? ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ ഏതെല്ലാം?

  മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നോ​ണ്‍ അ​ക്കാ​ദ​മി​ക് ജൂ​നി​യ​ര്‍ റ​സി​ഡ​ന്റുമാരെ നി​യ​മി​ക്കാ​ന്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ ജോ​ലി​യി​ല്‍ ഹാ​ജ​രാ​കേ​ണ്ട ദി​വ​സം ചേ​ര്‍ത്തി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​ത കു​റ​വു​ണ്ടെ​ന്നും കേ​ര​ള മെ​ഡി​ക്ക​ല്‍ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ആ​വ​ശ്യ​മു​ള്ള​തി​നേ​ക്കാ​ള്‍ വ​ള​രെ​ക്കു​റ​ച്ച് പേ​രെ മാ​ത്ര​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. നീ​റ്റ് പി.​ജി അ​ലോ​ട്ട്‌​മെൻറ്​ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്​ ക​ത്ത​യ​ക്ക​ണ​മെ​ന്നും എ​ല്ലാ വ​ര്‍ഷ​വും ഉ​ണ്ടാ​കു​ന്ന സ്​​റ്റൈ​പ​ന്റിലെ വ​ര്‍ധ​ന പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം തു​ട​രു​ന്ന​ത്.

  Also Read- Rahman's daughter | റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുചേർന്ന് 80s താരങ്ങൾ

  സ​മ​ര​ത്തെ തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ള്‍ ബു​ദ്ധി​മു​ട്ടി. പി.​ജി വി​ദ്യാ​ര്‍ഥി​ക​ളു​ടെ സേ​വ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ ഉ​ള്‍പ്പെ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റി​യേ​ക്കും. സ​മ​രം ഒ​ത്തു​തീ​ര്‍പ്പി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് കെജി​എം​സി​ടി​എ ഉ​ള്‍പ്പെ​ടെ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അതിനിടെ, സ​ര്‍ക്കാ​റി​ന് അ​നു​ഭാ​വ​പൂ​ര്‍ണ​മാ​യ സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്നും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന സ​മ​രം മെ​ഡി​ക്ക​ല്‍ പി ജി വി​ദ്യാ​ർ​ഥി​ക​ള്‍ അ​വസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു. ​

  Also Read- Ashes | ഗാബയിൽ ഇംഗ്ലണ്ടിന്റെ വേരറുത്ത് ഓസീസ്; തകർപ്പൻ ജയത്തോടെ പരമ്പരയിൽ മുന്നിൽ
  Published by:Rajesh V
  First published: