നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 12 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരണം; സംസ്ഥാനത്ത് പിജി ഡോക്ടര്‍മാർ സൂചന സമരത്തിൽ

    12 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരണം; സംസ്ഥാനത്ത് പിജി ഡോക്ടര്‍മാർ സൂചന സമരത്തിൽ

    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  12 മണിക്കൂറാണ് സൂചന സമരം. കോവിഡ് ഡ്യൂട്ടി മാത്രം ചെയ്യുന്നതിനാൽ പഠനം നടക്കുന്നില്ലെന്ന് പിജി ഡോക്ടർമാർ

    news18

    news18

    • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കൊളേജുകളിലെ പിജി ഡോക്ടർമാർ സമരത്തിൽ. 12 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് സമരം. കോവിഡേതര ഡ്യൂട്ടികൾ ചെയ്യില്ല കൊവിഡ് അത്യാഹിത, ഐസിയു ഡ്യൂട്ടികൾ എന്നിവ ഒഴിവാക്കില്ല. എന്നാൽ ഐസിയു, അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഹാജർ രേഖപ്പെടുത്താതെയാകും ചെയ്യുക.

    കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നും റിസ്ക് അലവൻസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാരുടെ സമരം. പരിഹാരം ഇല്ലെങ്കിൽ അനിശ്ചിതകാല സമരം തുടരുമെന്നും ഡോക്ടര്‍മാർ അറിയിച്ചു.

    കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരിക്കെതിരെ മുന്നിൽ നിന്ന് പോരാടുന്നത് കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികളാണ്. പ്രശ്നങ്ങൾ പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഇതുവരെ  യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പഠനം പോലും മാറ്റിവെച്ച് വെച്ച്  കോവിഡ്  രോഗികളുടെ ചികിത്സയ്ക്കായി ദിനരാത്രം പണിയെടുക്കുന്ന തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ആണ്  ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

    ഇതുവരെ പരിഹരിക്കാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ, മെഡിക്കൽ കൊളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ എന്നിവരും സമരത്തിന് പിന്തുണയുമായു രംഗത്തെത്തി.

    Also Read- സ്നേഹയ്ക്ക് നൽകിയ വാക്ക് തോമസ് ഐസക് പാലിച്ചു; സ്നേഹയ്ക്ക് സ്വന്തമായി വീടായി

    2015  ഹൗസ് സർജൻസി ബാച്ചിലെ കോഴ്സ് കഴിഞ്ഞതോടുകൂടി അത്യന്തം ഗുരുതരമായ  ഒരവസ്ഥയാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. പിജി വിദ്യാർത്ഥികളുടെ മൂന്നാംവർഷ ബാച്ച് പരീക്ഷ എഴുതുന്നതിനാലും  NEET പിജി പരീക്ഷ സെപ്റ്റംബർ 11 വരെ നീണ്ടു പോയതിനാലും, അഞ്ഞൂറോളം ഡോക്ടർമാരുടെ ഒഴിവാണ് ഇപ്പോൾ കേരളത്തിലെ പ്രധാന മെഡിക്കൽ കോളേജുകളിൽ ഉള്ളത്.

    ഈ സാഹചര്യത്തിൽ, നമ്മുടെ ഒരാവശ്യവും ഇതുവരെ പരിഗണിക്കാത്തതിനാൽ, സമര പരിപാടികളിലേക്ക് നീങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്നും ഇവർ പറയുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഇവയൊക്കെയാണ്,

    കൊവിഡ് മൂന്നാം തരംഗം ഉൾക്കൊള്ളാൻ മെഡിക്കൽ കോളേജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയ്യാറാക്കുക. നാളത്തെ ഡോക്ടർമാരുടെ പരിശീലന കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആയി മാത്രം മാറ്റാതിരിക്കുക, മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാധാരണ ജനങ്ങൾക്ക്  അവരുടെ ചികിത്സ, മുൻകാലങ്ങളിലെ പോലെ ഇനിയും നിഷേധിക്കപ്പെടുന്ന അവസ്ഥ  ഉണ്ടാവാനിടയാക്കാതിരിക്കുക.
    Also Read- ഡൽഹി സർവ്വകലാശാലയിലെ ഡിഗ്രി കോഴ്സുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം; ഈ രേഖകൾ ആവശ്യം

    പിജി  സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർദ്ധിപ്പിക്കുക, ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതിനാൽ പരീക്ഷ പാസായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയർ റസിഡൻസി സീറ്റുകൾ  ഉടൻതന്നെ അതാത് കോളേജുകളിലേക്ക് മാറ്റുക, 2016 അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി  പോസ്റ്റിങ്ങുകൾ  അവരുടെ പ്രാക്ടിക്കൽ പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് അടിയന്തരമായി തുടങ്ങുക, മെഡിക്കൽ കോളേജുകളുടെ ഡോക്ടർമാരുടെ ഒഴിവ് കരാറടിസ്ഥാനത്തിൽ  ഡോക്ടർമാരെ നിയമിച്ച് നികത്തുക, കോവിഡ് മഹാമാരി മെഡിക്കൽ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയിൽ അത് മെഡിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിൽ ഇത് എങ്ങനെ നേരിടാം എന്ന് വിശദമായി പഠിക്കാൻ വിദ്യാർത്ഥികളെ കൂടി  ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക. അകാരണമായി തടഞ്ഞു വെച്ചിരിക്കുന്ന  സ്റ്റൈപ്പൻഡിലെ നാല് ശതമാനം വാർഷിക വർദ്ധനവ് പുനഃസ്ഥാപിക്കുക.

    ഇപ്പോൾ സന്നിഹിതമായിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിലേക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ലാത്ത വിദ്യാർഥികളെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ആറു മാസമായി പല തവണ പല ഉന്നതരെയും കണ്ടു നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്, എന്നാൽ പോലും ഒരു ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചർച്ചകളിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങളെ മാനുഷിക പരിഗണന പോലും നല്കാതെ പരമാവധി ചൂഷണം ചെയ്ത് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
    Published by:Naseeba TC
    First published:
    )}