• HOME
  • »
  • NEWS
  • »
  • kerala
  • »
  • PG DOCTORS POSTPONED THE STRIKE AFTER THE HEALTH MINISTER SAID HE WAS READY 1 FOR TALKS JK TV

പിജി ഡോക്ടര്‍മാര്‍ സമരം മാറ്റി വച്ചു; തീരുമാനം ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന്

പിജി വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ  ആരോഗ്യമന്ത്രിയും പിജി വിദ്യാർത്ഥികളുടെ പ്രതിനിധികളുമായുള്ള ചർച്ച ഈ ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടത്താനാണ് തീരുമാനം

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിലാണ് ആരോഗ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. പിജി വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ  ആരോഗ്യമന്ത്രിയും പിജി വിദ്യാർത്ഥികളുടെ പ്രതിനിധികളുമായുള്ള ചർച്ച ഈ ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടത്താനാണ് തീരുമാനം. അതിനാൽ, മുൻപ് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാലസമരം ഈ ചർച്ചയുടെ സമയം വരെ നീട്ടിവെക്കാൻ KMPGA സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തു.

കോവിഡ് സാഹചര്യത്തിൽ കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിദ്യാർത്ഥികളുടെ അദ്ധ്യായനവും കാര്യമായ രീതിയിൽ  ബാധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻപ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താൻ ഇതുവരെ വരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

അനിശ്ചിതകാല സമരം നീട്ടിവെച്ച്, 48 മണിക്കൂർ എന്ന സമയപരിധി നൽകാൻ തയ്യാറാണെന്ന് KMPGA അറിയിച്ചു. മെഡിക്കൽ കോളേജുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന കോവിഡ് ഇതര രോഗികളുടെ ചികിത്സ മുടങ്ങരുത് എന്ന ആവശ്യം പിജി വിദ്യാർത്ഥികൾ ഉയർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ കോവിഡ് തരംഗത്തിലും അദ്ധ്യയനം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തങ്ങളുടെ മറ്റ് ആവശ്യങ്ങളിലും ഇതുവരെ ഒരു തീരുമാനങ്ങളും ആയിട്ടില്ല. എന്നാൽ ഈ ചർച്ച നടക്കാതെ പോവുകയോ ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വീണ്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കിലോ, സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പിജി ഡോക്ടർമാർ അറിയിച്ചു.

പിജി വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ

കൊവിഡ് മൂന്നാം തരംഗം ഉൾക്കൊള്ളാൻ മെഡിക്കൽ കോളേജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയ്യാറാക്കുക. നാളത്തെ ഡോക്ടർമാരുടെ പരിശീലന കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആയിമാത്രം മാറ്റാതിരിക്കുക.

മെഡിക്കൽകോളേജിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാധാരണ ജനങ്ങൾക്ക്  അവരുടെ ചികിത്സ, മുൻകാലങ്ങളിലെ പോലെ ഇനിയും നിഷേധിക്കപ്പെടുന്ന അവസ്ഥ  ഉണ്ടാവാനിടയാക്കാതിരിക്കുക.

പിജി  സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർദ്ധിപ്പിക്കുക. ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതിനാൽ പരീക്ഷ പാസായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്.

ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയർ റസിഡൻസി സീറ്റുകൾ  ഉടൻതന്നെ അതാത് കോളേജുകളിലേക്ക് മാറ്റുക .

2016 അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി  പോസ്റ്റിങ്ങുകൾ  അവരുടെ പ്രാക്ടിക്കൽ പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് അടിയന്തരമായി തുടങ്ങുക.

മെഡിക്കൽ കോളേജുകളുടെ ഡോക്ടർമാരുടെ ഒഴിവ് കരാറടിസ്ഥാനത്തിൽ  ഡോക്ടർമാരെ നിയമിച്ച് നികത്തുക.

കോവിഡ് മഹാമാരി മെഡിക്കൽ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയിൽ അത് മെഡിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിൽ ഇത് എങ്ങനെ നേരിടാം എന്ന് വിശദമായി പഠിക്കാൻ വിദ്യാർത്ഥികളെ കൂടി  ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക.

അകാരണമായി തടഞ്ഞു വെച്ചിരിക്കുന്ന  സ്റ്റൈപ്പൻഡിലെ നാല് ശതമാനം വാർഷിക വർദ്ധനവ് പുനഃസ്ഥാപിക്കുക
Published by:Jayesh Krishnan
First published:
)}