ഇന്റർഫേസ് /വാർത്ത /Kerala / എന്നാ തുണി ഉടുക്കാതെ നടക്ക്! കസേരയിൽ കാൽ ഉയർത്തിയിരുന്ന പി ജി ഡോക്ടർമാരുടെ നേതാവിന് സെക്രട്ടേറിയേറ്റിൽ അധിക്ഷേപം

എന്നാ തുണി ഉടുക്കാതെ നടക്ക്! കസേരയിൽ കാൽ ഉയർത്തിയിരുന്ന പി ജി ഡോക്ടർമാരുടെ നേതാവിന് സെക്രട്ടേറിയേറ്റിൽ അധിക്ഷേപം

KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

സ്ത്രീകൾ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര പറഞ്ഞു

  • Share this:

തിരുവനന്തപുരം: ചർച്ചയ്ക്കെത്തിയ പി ജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയേറ്റിൽ വച്ച് അധിക്ഷേപം. KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് അജിത്ര പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആശ തോമസ് ചർച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടർമാരുടെ പ്രതിനിധികൾ ചർച്ചയ്ക്കായി സെക്രട്ടേറിയേറ്റിൽ എത്തിയത്. ചർച്ച വൈകിയതിനാൽ പുറത്തെ കസേരയിൽ അജിത്ര അക്കമുള്ളവർ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ ഒരാൾ എത്തി അധിക്ഷേപിച്ചത്. സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.

സ്ത്രീകൾ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര പറഞ്ഞു. ഇതേ തുടർന്ന് KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അധിക്ഷേപ പരാമർശം നടത്തിയത് എന്നാണ് വിവരം.കണ്ടോൻമെന്റ് വനിത പൊലീസ് സ്റ്റേഷനിൽ പിജി ഡോക്ടർമാർ പരാതി നൽകി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകാപരം, അഭിനന്ദനീയം: സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍(Balussery higher secondary school)  നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neutral Uniform) എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം.

പുരുഷന്‍,സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

Also Read-Gender Neutral Uniform | സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി ലിംഗഭേദമില്ലാതെ യൂണിഫോം; ബാലുശ്ശേരി സ്കൂളിൽ തുടക്കം

സാമൂഹിക പുരോഗതിയാര്‍ജിച്ച ലോക സമൂഹങ്ങളില്‍ യൂണിഫോമുകളില്‍ ഈ രീതി നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ തന്നെ പോലീസ് സേനയിലെ പുരുഷന്‍മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്.

First published:

Tags: Doctor's strike, Secretariat