കോന്നി: താൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്പോഴാണ് ചോര്‍ത്തലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ സുപ്രീം കോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് വ്യക്തമാക്കണം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഒളിച്ചുവയ്ക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. .
കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലും സിപിഎമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണ്. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും യു ഡി എഫിന് ലഭിക്കും. ന്യൂനപക്ഷ വോട്ട് ലഭിക്കുമെന്നത് കോടിയേരിയുടെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read സുധാകരന്റെ പൂതന പ്രയോഗത്തിനെതിരെ ചെന്നിത്തല; ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കുമെന്ന് കോടിയേരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, By election, Konni By-Election, Ramesh chennitala