ഫോട്ടോ ജേർണലിസ്റ്റും നോവലിസ്റ്റുമായ എസ് ഹരിശങ്കർ അന്തരിച്ചു
ഫോട്ടോ ജേർണലിസ്റ്റും നോവലിസ്റ്റുമായ എസ് ഹരിശങ്കർ അന്തരിച്ചു
Last Updated :
Share this:
കോട്ടയം: മംഗളം മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ എസ്. ഹരിശങ്കര്‍ (48) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് കോട്ടയം പ്രസ്ക്ളബില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പനച്ചിക്കാട്ടുള്ള ഋതു ഐക്കരതാഴത്ത് വീട്ടിലേക്ക് കൊണ്ടു പോകും.
പ്രശസ്ത ആര്‍ട്ടിസ്റ്റായിരുന്ന ശങ്കരന്‍കുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ്. 1989ല്‍ മംഗളം ദിനപത്രത്തില്‍ ലേഔട്ട് ആര്‍ട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഹരിശങ്കര്‍ പിന്നീട് ഫോട്ടോഗ്രാഫി മേഖലയിലേക്ക് തിരിഞ്ഞു. ന്യൂസ് ഫോട്ടോഗ്രാഫറായി തുടങ്ങിയ ഹരിശങ്കര്‍ മൂന്ന് പതിറ്റാണ്ടു കാലം ഈ മേഖലയില്‍ പ്രശസ്തമായ സേവനം കാഴ്ചവച്ചു. ന്യൂസ് ഫോട്ടോഗ്രഫിക്കൊപ്പം ഫാഷന്‍ ഫോട്ടോഗ്രഫിയിലും മാഗസിന് ജേര്‍ണലിസത്തിലും ഹരി വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മംഗളം വാരിക, കന്യക ദ്വൈവാരിക, ലിവ് ഇന്‍ സ്റ്റെല്‍ ത്രൈമാസിക എന്നിങ്ങനെ വിവിധ ശ്രേണിയിലുളള പ്രസിദ്ധീകരണങ്ങളില്‍ ഇക്കാലയളവില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം പ്രസ്ക്ളബ് വൈസ്പ്രസിഡന്റായും കോട്ടയം പ്രസ്ക്ളബ് ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹരിയുടെ കൈയ്യൊപ്പ് പതിഞ്ഞ കവര്‍ചിത്രങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. പത്രഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഹരിശങ്കര്‍ നോവല്‍ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മംഗളം ആഴ്ചപ്പതിപ്പ്, മനോരമ ആഴ്ചപ്പതിപ്പ്, കന്യക, കേരള കൗമുദി, മലയാളം പത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ഹരിശങ്കറിന്റെ നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
റൂബിയാണ് ഭാര്യ. ഏകമകള്‍ തമന്ന (തത്തമ്മ, വിദ്യാര്‍ഥിനി) സഹോദരങ്ങള്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഋഷിശങ്കര്‍, അമ്മു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.