• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | പിക്ക് അപ്പ് വാന്‍ റോഡരികിലേക്ക് പാഞ്ഞുകയറി; രണ്ടു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

Accident | പിക്ക് അപ്പ് വാന്‍ റോഡരികിലേക്ക് പാഞ്ഞുകയറി; രണ്ടു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു

  • Share this:
    കണ്ണൂര്‍: റോഡ് സൈഡില്‍ നിന്നവരുടെ ദേഹത്തേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.

    ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. പിക്ക് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്നവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.

    Also Read-Drowned | സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 11കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

    Accident | കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: കാര്‍ മതിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു അപകടം. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുവാറക്കല്‍ താഴം കൊല്ലരു കണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു(19), എരവന്നൂര്‍ കക്കുഴി പറമ്പില്‍ സഹാഹുദ്ദീന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

    Also Read-Drowned |കൂട്ടുകാരോടൊപ്പം ആറ്റില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

    അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവയരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്.
    Published by:Jayesh Krishnan
    First published: