HOME » NEWS » Kerala » PILGRIMS RUSH IN SRIKANDESHWARA TEMPLE AT KOZHIKODE TV

തീർത്ഥാടക തിരക്കിൽ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം; ദിവസവും കെട്ടുനിറയ്ക്കാന്‍ എത്തുന്നത് നൂറുകണക്കിന് ഭക്തർ

ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

News18 Malayalam | news18-malayalam
Updated: December 14, 2019, 6:05 PM IST
തീർത്ഥാടക തിരക്കിൽ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം; ദിവസവും കെട്ടുനിറയ്ക്കാന്‍ എത്തുന്നത് നൂറുകണക്കിന് ഭക്തർ
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം
  • Share this:
109 വര്‍ഷം മുന്‍പ് 1910ല്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം.  മഹാകവി കുമാരനാശാനൊപ്പം ഗുരു നടത്തിയ ആ പ്രതിഷ്ഠ മലബാറിന്റെ സാമൂഹിക മുന്നേറ്റത്തിനാണ് വഴി തുറന്നത്. ഇതിന് രണ്ടുവര്‍ഷം മുന്‍പ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തിയ പ്രതിഷ്ഠയുടെ തുടര്‍ച്ചയായിരുന്നു ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നടന്നത്. പിന്നാലെ കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രവും വന്നതോടെ മലബാറിന്റെ സാമൂഹിക ക്രമങ്ങള്‍ മാറി.

ശബരിമല തീർത്ഥാടന കാലം തുടങ്ങിയ നാൾ മുതൽ ദിവസവും ഇവിടെ കെട്ടുനിറയ്ക്കാന്‍ എത്തുന്നത് നൂറുകണക്കിനു ഭക്തരാണ്. തിരക്ക് കണക്കിലെടുത്ത് ഇരുമുടി കെട്ടുനിറയ്ക്കാൻ മാത്രം പത്ത് ഗുരുസ്വാമിമാര്‍ തന്നെയുണ്ട് ഇവിടെ. രാവിലെ മുതല്‍ വൈകിട്ട് വരെ എപ്പോഴും കെട്ടുനിറയ്ക്കാന്‍ സൗകര്യവും ഉണ്ട്. കഠിനവ്രതമെടുത്തു വരുന്ന തീര്‍ത്ഥാടകര്‍ ഏറ്റവും അനുയോജ്യമെന്നു കരുതുന്ന തുടക്കസ്ഥാനങ്ങളില്‍ ഒന്നായി ഇന്ന്  ശ്രീകണ്‌ഠേശ്വര ക്ഷേത്രം മാറിയിരിക്കുകയാണ്. തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് ദിവസവും ഇവിടെ നിന്ന് 50 ൽപ്പരം സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ശബരിമലയ്ക്ക് സർവ്വീസ് നടത്തുന്നത്.

Also Read- ശബരിമല വരുമാനം 100 കോടിയിലേക്ക്; 25 ദിവസത്തേത് 91 കോടി 83 ലക്ഷം രൂപ

ധര്‍മശാസ്താവിന്റെ പിതൃസ്ഥാനത്തുള്ള ശിവനാണ് ശ്രീകണ്‌ഠേശ്വരത്തെ പ്രധാനമൂര്‍ത്തി. ശാസ്താവും  സുബ്രഹ്മണ്യനും ഗണപതിയും ഉപദേവതകളായുണ്ട്. മഹാവിഷ്ണുവും ഭഗവതിയും കൂടി ഇവിടെ ആരാധിക്കപ്പെടുന്നു. അപൂര്‍വമായ നവഗ്രഹപ്രതിഷ്ഠ വേറെയും. പ്രതിഷ്ഠ കഴിഞ്ഞു ഗുരു വിളിച്ച പേരാണ് ശ്രീകണ്‌ഠേശ്വരന്‍ എന്നാണ് വിശ്വാസം.
Youtube Video
Published by: Rajesh V
First published: December 14, 2019, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories