• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടയിൽനിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് വെള്ളനിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടെത്തി

കടയിൽനിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് വെള്ളനിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടെത്തി

ഗുളികകൾ എന്തിനുള്ളതാണെന്നും എങ്ങനെ ബണ്ണിനുള്ളിൽ എത്തി എന്നും വ്യക്തമല്ല

  • Share this:

    മലപ്പുറം: കടയിൽ നിന്ന് വാങ്ങിയ ക്രീം ബണ്ണിൽ നിന്ന് ഗുളികകൾ കണ്ടെത്തിയതായി പരാതി. താനാളൂരിലെ കടയിൽ നിന്ന് വാങ്ങിയ പായ്ക്കറ്റ് ക്രീം ബണ്ണിൽ നിന്നാണ് ഗുളികകൾ‌ ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ക്രീം ബണ്ണിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

    കമ്പനിയുടമയെ വിവരമറിയിച്ചതനുസരിച്ച് കടയിൽ നിന്ന് ബാക്കിയുള്ളവ തിരിച്ചു കൊണ്ടു പോയി. വെള്ള നിറത്തിലുള്ള ഗുളികകൾ എന്തിനുള്ളതാണെന്നും എങ്ങനെ ബണ്ണിനുള്ളിൽ എത്തി എന്നും വ്യക്തമല്ല. ഞ്ചായത്ത് അംഗം അബ്ദുൽ മജീദ് മംഗലത്ത് താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉടൻ വിവരം അറിയിച്ചു.

    Published by:Jayesh Krishnan
    First published: