മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും: പ്രളയസഹായവും മഴക്കെടുതിയും ചര്‍ച്ചയാകും

ദേശീയ പാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു

news18
Updated: June 15, 2019, 7:55 AM IST
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും: പ്രളയസഹായവും മഴക്കെടുതിയും ചര്‍ച്ചയാകും
malayalamnews18.com
  • News18
  • Last Updated: June 15, 2019, 7:55 AM IST
  • Share this:
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. രാവിലെ 10ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച,. പ്രളസഹായവും മഴക്കെടുതിയും ചർച്ചയാകും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കകരിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12ന് ഗഡ്കരിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും പങ്കെടുക്കും. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാകും ഇവിടെ ചർച്ചയാകുക.

Also Read-കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി; കണ്ടെത്തിയത് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന്

ദേശീയ പാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ജലഗതാഗത പദ്ധതികൾക്കും സർക്കാർ കേന്ദ്രസഹായം തേടുമെന്നാണ് സൂചന.

First published: June 15, 2019, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading