കോഴിക്കോട് : ആര്‍എസ്എസിന്റെയും ബിജെപിയുടെയും 'ബി ടീമായി' കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയതയെ തുറന്നെതിര്‍ക്കുന്ന നിലപാടല്ല കോണ്‍ഗ്രസിനുള്ളതെന്നും ശബരിമല വിഷയത്തില്‍ അഖിലേന്ത്യാ പ്രസിഡന്റിനും കേരളാ കോണ്‍ഗ്രസിനും വ്യത്യസ്ത നിലപാടുണ്ടാകുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കോഴിക്കോട് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍. നാട് മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുകയാണ്. അവരാരും ചരിത്രത്തില്‍ ഉണ്ടാകാറില്ല. കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്നും പല നേതാക്കളും ബിജെപിയില്‍ എത്തിയെന്നും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി മതനിരപേക്ഷ കേരളം കെട്ടിപ്പടുക്കുന്നതില്‍ ആര്‍എസ്എസിന് ഒഴികെ മറ്റെല്ലാവര്‍ക്കും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.