HOME » NEWS » Kerala » PINARAYI CABINET MOST MINISTERS FROM THIRUVANANTHAPURAM THRISSUR AND KOZHIKODE DISTRICTS

രണ്ടാം പിണറായി മന്ത്രിസഭ: ഏറ്റവുമധികം മന്ത്രിമാർ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന്; വയനാടിനും കാസർകോടിനും പ്രാതിനിധ്യമില്ല

മൂന്നു വനിതാ മന്ത്രിമാരുണ്ട് എന്നതും രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വനിതകൾ കേരളത്തിൽ മന്ത്രിമാരാകുന്നത്.

News18 Malayalam | news18-malayalam
Updated: May 18, 2021, 3:24 PM IST
രണ്ടാം പിണറായി മന്ത്രിസഭ: ഏറ്റവുമധികം മന്ത്രിമാർ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന്; വയനാടിനും കാസർകോടിനും പ്രാതിനിധ്യമില്ല
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ മന്ത്രിസഭയിൽ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകൾക്ക്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകൾക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാസർകോട്, വയനാട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല.

ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും സിപിഐയും ഇന്ന് നേതൃയോഗം ചേർന്ന് അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു. സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐയ്ക്ക് നാല് മന്ത്രിമാരുമാണുള്ളത്. എൻസിപി, ജനതാദൾ, കേരള കോൺഗ്രസ് എം തുടങ്ങിയ കക്ഷികളും ഏകഅംഗങ്ങളുള്ള ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഇതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭ സംബന്ധിച്ച ചിത്രം വ്യക്തമായത്.

തിരുവനന്തപുരം ജില്ലയിൽനിന്ന് വി ശിവൻകുട്ടി(സിപിഎം), ജി ആർ അനിൽ(സിപിഐ), ആന്‍റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്), തൃശൂർ ജില്ലയിൽനിന്ന് കെ രാധാകൃഷ്ണൻ(സിപിഎം), പ്രൊഫസർ ആർ ബിന്ദു(സിപിഎം), കെ രാജൻ(സിപിഐ) കോഴിക്കോട് ജില്ലയിൽനിന്ന് പി എ മുഹമ്മദ് റിയാസ്(സിപിഎം), എ കെ ശശീന്ദ്രൻ(എൻസിപി), അഹമ്മദ് ദേവർകോവിൽ(ഐഎൻഎൽ) എന്നിവരാണ് മന്ത്രിമാരാകുന്നത്. കൊല്ലം ജില്ലയിൽനിന്ന് കെ എൻ ബാലഗോപാൽ(സിപിഎം), ജെ ചിഞ്ചുറാണി(സിപിഐ) ആലപ്പുഴയിൽനിന്ന് സജി ചെറിയാൻ(സിപിഎം), പി പ്രസാദ്(സിപിഐ), പത്തനംതിട്ടയിൽനിന്ന് വീണാ ജോർജ്(സിപിഎം), കോട്ടയത്തുനിന്ന് വി എൻ വാസവൻ(സിപിഎം), ഇടുക്കിയിൽനിന്ന് റോഷി അഗസ്റ്റിൻ(കേരള കോൺഗ്രസ് എം) എന്നിവരും മന്ത്രിമാരാകും. എറണാകുളത്തുനിന്ന് പി രാജീവ്(സിപിഎം), പാലക്കാടുനിന്ന് കെ കൃഷ്ണൻകുട്ടി(ജനതാദൾ) മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാൻ(സിപിഎം) എന്നിവരും മന്ത്രിമാരാകും. കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും മന്ത്രിയാകും.

Also Read- പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്

മൂന്നു വനിതാ മന്ത്രിമാരുണ്ട് എന്നതും രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വനിതകൾ കേരളത്തിൽ മന്ത്രിമാരാകുന്നത്. ചടയമംഗലത്തുനിന്ന് ജയിച്ച സിപിഐ അംഗം ജെ ചിഞ്ചുറാണി, ആറൻമുളയിൽനിന്ന് ജയിച്ച സിപിഎമ്മിന്‍റെ വീണ ജോർജ്, ഇരിങ്ങാലക്കുടയിൽനിന്ന് ജയിച്ച പ്രൊഫ. ആർ ബിന്ദുവുമാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ മന്ത്രിമാരാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് കൂടിയായ സിപിഎം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലുണ്ട്. പ്രൊഫ. ആർ ബിന്ദു, അഖിലേന്ത്യ മഹിളാ അസോസിയേഷൻ നേതാവും മുൻ തൃശൂർ മേയറും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ ഭാര്യയുമാണ്.

ഒന്നാം പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിയായി പേരെടുത്ത കെ കെ ശൈലജയെ ഒഴിവാക്കിയതാണ് സിപിഎം പട്ടികയിൽ ഏവരെയും അത്ഭുതപ്പെടുത്തിയ തീരുമാനം. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിൽ കെ കെ ശൈലജയ്ക്ക് ഇളവ് ലഭിക്കുമോയെന്നാണ് ഇന്നത്തെ നേതൃയോഗം ഉറ്റുനോക്കിയത്. എന്നാൽ ഒരാൾക്കു മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന പാർട്ടി തീരുമാനം വന്നതോടെയാണ് കെ കെ ശൈലജ മന്ത്രിസഭയിൽ ഇടം നേടാതെ പോയത്.

എൽ.ഡി.എഫ് മന്ത്രിസഭ 2021-2026

CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)

CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)

JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)

NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)

DKC
20. ആൻ്റണി രാജു (തിരുവനന്തപുരം)

INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )

സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM

ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI

ചീഫ് വിപ്പ്
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM
Published by: Anuraj GR
First published: May 18, 2021, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories