• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായിക്ക് തുടര്‍ഭരണം കിട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണ്'; എ പി അബ്ദുല്ലകുട്ടി

'പിണറായിക്ക് തുടര്‍ഭരണം കിട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണ്'; എ പി അബ്ദുല്ലകുട്ടി

പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ചുനിന്ന് പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേതെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു

എ പി അബ്ദുള്ളക്കുട്ടി

എ പി അബ്ദുള്ളക്കുട്ടി

  • Share this:
    കണ്ണൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയത് കിറ്റ് വിതരണം ചെയ്തതുകൊണ്ട് മാത്രമല്ലെന്നും കാശ് വാരിയെറിഞ്ഞിട്ടാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുകുട്ടി. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ചുനിന്ന് പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേതെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.

    ഡാമൊണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണകൊണ്ട് തളര്‍ത്താമെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആദിവാസി നേതാവായ സികെ ജാനുവിനെ വേട്ടയാടുന്നത് അതസ്ഥിത വര്‍ഗം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read-മദ്രസ അധ്യാപകരുടെ വേതനം; മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

    എ പി അബ്ദുല്ലകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട

    പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് K. സുരേന്ദ്രന്റത്.

    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും
    കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് LDF ആണ്.

    ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപണക്കാരെ വിറപ്പിച്ച
    മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്.

    കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.

    കേരളത്തിലെ ആദിവാസി നേതാവിനെ സി കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല.



    BJP കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും.
    Published by:Jayesh Krishnan
    First published: