നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എതിർക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് നേരിടുന്നു; മോദി ചെയ്യുന്നതാണ് പിണറായിയും ചെയ്യുന്നത്': ചെന്നിത്തല

  'എതിർക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് നേരിടുന്നു; മോദി ചെയ്യുന്നതാണ് പിണറായിയും ചെയ്യുന്നത്': ചെന്നിത്തല

  സ്പ്രിംഗ്ളർ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല, പിണറായി വിജയൻ

  രമേശ് ചെന്നിത്തല, പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: കേന്ദ്രത്തിൽ മോദി സർക്കാർ ചെയ്യുന്നതാണ് പിണറായിയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എതിർക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് നേരിടുകയാണ്. ഇതുകൊണ്ട് യുഡിഎഫിനെ തളർത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
   You may also like:25 ലക്ഷം കോഴ വാങ്ങിയെന്നു പരാതി; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി
   [NEWS]
   ''പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി
   [NEWS]
   'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
   [NEWS]


   കെ.എം ഷാജിക്കെതിരായ കേസ് യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയമായും നേരിടും. എതിർക്കുന്നവരെ നിശബ്ദരാക്കുന്നതാണ് ഈ സർക്കാരിൻറെ ശൈലി. മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും  ചെന്നിത്തല ചൂണ്ടിക്കാട്ടി

   സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട് അടിമുടി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഒരു രേഖയും ഇതുവരെയും പുറത്ത് വിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ രേഖകൾ പുറത്തു വരുകയാണ്. ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.


   Published by:Aneesh Anirudhan
   First published:
   )}