HOME /NEWS /Kerala / സംസ്ഥാനത്ത് 'പിണറായി ഇഫക്ട്'; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് മാത്രമല്ല തോൽവിക്ക് കാരണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ

സംസ്ഥാനത്ത് 'പിണറായി ഇഫക്ട്'; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് മാത്രമല്ല തോൽവിക്ക് കാരണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ

Mueen_Ali_Tahngal

Mueen_Ali_Tahngal

'മലപ്പുറത്ത് മുസ്ലിം ലീഗിന് സുരക്ഷിത സ്ഥാനം ഉണ്ടായി എങ്കിലും ജില്ലക്ക് പുറത്തും സംസ്ഥാനത്ത് ഒന്നാകെയും പിണറായി മാജിക് പ്രകടമായിരുന്നു'

  • Share this:

    മലപ്പുറം: തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ തിരിച്ചടിയുടെ കാരണം പികെ കുഞ്ഞാലിക്കുട്ടി യുടെ തിരിച്ച് വരവ് മാത്രം അല്ല സംസ്ഥാനത്ത് ഉണ്ടായ പിണറായി ഇഫക്ട് കൂടി ആണ് എന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ. സംസ്ഥാനത്ത് പിണറായി ഇഫക്ട് ഉണ്ടായിരുന്നു. മലപ്പുറത്ത് മുസ്ലിം ലീഗിന് സുരക്ഷിത സ്ഥാനം ഉണ്ടായി എങ്കിലും ജില്ലക്ക് പുറത്തും സംസ്ഥാനത്ത് ഒന്നാകെയും പിണറായി മാജിക് പ്രകടമായിരുന്നു എന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പിണറായിക്ക് അനുകൂലമായി വോട്ട് വന്നിട്ടുണ്ട്.

    മുൻപ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിനെ മുഈൻ അലി ശിഹാബ് തങ്ങൾ പരസ്യമായി എതിർത്തിരുന്നു. അന്നത്തെ തന്‍റെ വിമർശനത്തെ പറ്റിയും ഇപ്പോഴത്തെ സാഹചര്യത്തെ പറ്റിയും മുഈൻ അലി ശിഹാബ് തങ്ങളുടെ പ്രതികരണം ഇങ്ങനെ, " പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെ വിമർശിച്ചത് സാധാരണ ജനങ്ങളുടെ മനസ്സ് വായിച്ചാണ്. അന്ന് അത് സംസ്ഥാന നേതൃത്വം പോസിറ്റീവ് ആയി എടുത്തെങ്കിൽ ഇന്ന് ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ".

    ലീഗിന് ചില സ്ഥാനാർഥി നിർണയത്തിൽ ചില പിഴവുകൾ സംഭവിച്ചു. യുഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുവോ എന്ന് പരിശോധിക്കണം. ചെറിയ അഴിച്ചുപണി വേണം, കൂടുതൽ കൂടിയാലോചന വേണം. അങ്ങനെ ചെയ്താൽ തിരിച്ച് വരാൻ പറ്റുന്നതെ ഉള്ളൂ. ഭാവിയിൽ സ്ഥാനാർഥി നിർണയത്തിൽ അടക്കം ജാഗ്രത കാണിക്കണം. ജനകീയത ഉള്ള പൊതുജനങ്ങളോട് ബന്ധമുള്ള ആളുകളെ കൂടുതൽ കൊണ്ട് വരണം.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വിമർശനങ്ങൾ പോസിറ്റീവ് ആയി ആണ് ഉന്നയിച്ചത്. ഇനി തിരിച്ച് വരണമെങ്കിൽ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി, പൊതുജനങ്ങളുമായി ബന്ധം ഉള്ളവരെ രംഗത്ത് ഇറക്കി പ്രവർത്തിക്കണം. ലീഗിൽ താഴെ തട്ട് മുതൽ പ്രശ്ന പരിഹാരം നടത്തണം. കഴിവുള്ള ആളുകൾ മുസ്ലിം ലീഗിൽ ഉണ്ട്, അവരെ എല്ലാം പരീക്ഷിക്കേണ്ടത് ഉണ്ട്.

    Also Read- 'എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്?': ഹൈബി ഈഡൻ എംപിയുടെ ഒറ്റവരി പോസ്റ്റിൽ ചൂടേറിയ ചർച്ച

    'ലീഗിന്‍റെ പഞ്ചായത്ത്, മണ്ഡലം തലത്തിൽ തന്നെ അഴിച്ച് പണി അത്യാവശ്യം.. പ്രാദേശികമായി അന്വേഷണം നടത്തി എല്ലാവരെയും കേട്ട്, പ്രശ്നങ്ങൾ മനസിലാക്കി വേണം പരിഹരിക്കാൻ'- മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

    "കത്ത്വ ഫണ്ട് വിവാദം ഒരു പാഠം ആണ്. ഇനി ഇത്തരത്തിൽ വിവാദം ഉണ്ടാകരുത്. എല്ലാം എല്ലാവർക്കും ബോധ്യപ്പെടുത്തുന്ന തരത്തിൽ വേണം പ്രവർത്തിക്കാൻ. ഇപ്പോൾ ഫണ്ട് സംബന്ധിച്ച് ഉള്ള സംശയങ്ങൾ നീങ്ങി. നിലവിൽ നല്ല ആശയവിനിമയത്തോടെ ആണ് എല്ലാവരും മുന്നോട്ട് പോകുന്നത്. " മുഈൻ അലി തങ്ങൾ പറഞ്ഞു.

    പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലിയുടെ പ്രസ്താവനകൾ ഇതിനു മുൻപും പലവട്ടം മുസ്‌ലിം ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിനെ മുഈൻ അലി പരസ്യമായിത്തന്നെ എതിർത്തിരുന്നു. കത്വ വിവാദത്തിലും മുന്നിൽ തങ്ങളുടെ നിലപാടാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയത്.

    First published:

    Tags: Kerala Assembly Election Result 2021, Kerala Assembly Polls 2021, Malappuram, Malayalam Live News​, Malayalam news, Muslim league, News18 kerala, Pinarayi vijayan