• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല വിഷയത്തിൽ മോദി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം'; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

'ശബരിമല വിഷയത്തിൽ മോദി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം'; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    കൊല്ലം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ കാര്യത്തിൽ പച്ചക്കള്ളമാണ് മോദി പ്രചരിപ്പിക്കുന്നതെന്ന് പിണറായി വിജയൻ കൊല്ലത്ത് പറഞ്ഞു. ഇരിക്കുന്ന പദവിയുടെ മാന്യത നരേന്ദ്ര മോദി കാക്കണമെന്നും പിണറായി ഓർമിപ്പിച്ചു.

    കേരളത്തിൽ അയ്യപ്പൻ എന്ന് പറഞ്ഞാൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. ശബരിമലയിലേ കാണിക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികൾ ആണ്. ശബരിമലയിൽ അക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി കുറ്റപ്പെടുത്തി.

    Also read: 'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി

    കേരളത്തിൽ ശബരിമലയുടെ പേര് പറയാതെ തൊട്ടയൽ സംസ്ഥാനത്തു പോയി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവന നടത്തിയത് പദവിക്ക് ചേർന്നതല്ല. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ മോദി സർക്കാരാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു.

    ബിജെപി സ്ഥാനാർഥി ജയിലിൽ ആയത് നിയമ വിരുദ്ധ പ്രവർത്തനത്തിനാണ്. തെറ്റ് ആര് ചെയ്താലും കേരളത്തിൽ നടപടി ഉണ്ടാവുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
    First published: