• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതില്‍ എ വി ജോര്‍ജ്ജിന് പങ്കുണ്ടോ?

പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതില്‍ എ വി ജോര്‍ജ്ജിന് പങ്കുണ്ടോ?

സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും യു എ പി എ ചുമത്തി ധൃതിപിടിച്ച് അറസ്റ്റ് ചെയ്തതിന് പിന്നില്‍ എ വി ജോര്‍ജ്ജാണെന്ന് സിപിഎമ്മില്‍ നിന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

A V George

A V George

  • News18
  • Last Updated :
  • Share this:
കോഴിക്കോട്: വരാപ്പുഴ കസ്റ്റഡി മരണത്തിന് പിന്നാലെ യുഎപിഎ കേസിലും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ്. രണ്ട് വിദ്യാര്‍ഥികളെ യു എ പി എ കേസ് ചുമത്തി  അറസ്റ്റ് ചെയ്തതിന് പിന്നില്‍ ജോര്‍ജ്ജിന്റെ നീക്കങ്ങളാണെന്ന് സിപിഎമ്മില്‍ നിന്ന് തന്നെ ആരോപണമുയര്‍ന്നു കഴിഞ്ഞു.

വീടാക്രമണക്കേസില്‍ ആളുമാറി അറസ്റ്റിലായ വാരാപ്പുഴ ശ്രീജിത്ത് 2018 ഏപ്രില്‍ ഒമ്പതിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി മരിച്ചു. അന്നത്തെ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജ് രൂപീകരിച്ച ആര്‍ ടി എഫുകാരുടെ മര്‍ദ്ദനമേറ്റായിരുന്നു മരണം.ആഭ്യന്തര വകുപ്പിന് ഏറെ പഴികേട്ട സംഭവത്തിലും ആരോപണ മുന നീണ്ടത് എ വി ജോര്‍ജ്ജിലേക്ക്.

ആര്‍ടിഎഫിനും ജോര്‍ജ്ജിനുമെതിരെ പരക്കെ പ്രതിഷേധമുയര്‍ന്നു. നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട സേനയില്‍ പ്രവര്‍ത്തിച്ച ഏഴു പൊലീസുകാര്‍ അറസ്റ്റിലായി. എന്നാൽ ക്രൈംബ്രാഞ്ചും ഡിജിപിയും നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിൻ മേല്‍ എവി ജോര്‍ജ്ജിന് ക്ലീന്‍ ചിറ്റ്.

Also Read-'ചിന്തിക്കുന്നവന്റെ വായനാമുറി പരിശോധിച്ച് കരിനിയമം ചാർത്തുന്നതിനെ ന്യായീകരിക്കാനാകില്ല'; പൊലീസിനെതിരെ സിപിഐ മുഖപത്രം

വാരാപ്പുഴ സംഭവത്തിന് ശേഷം പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമാണ് യുഎപിഎ കേസ്.  കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കസേരയിലാവട്ടെ എ വി ജോര്‍ജ്ജ് തന്നെ. എല്‍ഡിഎഫിനകത്തുനിന്നും സിപിഎമ്മിനകത്ത് നിന്നും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും. ജോര്‍ജ്ജിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. .

വാരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ നിന്ന് മുക്തനായ എ വി ജോര്‍ജ്ജിനെ ഡിഐജിയായി സ്ഥാന കയറ്റം നല്‍കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. ഇത് വിവാദമാകുമെന്ന് കണ്ടതോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി നിയമിക്കുന്നത്. എന്നാൽ ഇവിടെയും വിവാദങ്ങളുടെ  നടുവിലായിരിക്കുകയാണ്  ജോർജ്ജ്.

First published: