സർക്കാരിന്‍റെ നാലാം വാർഷികം: ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം; സോഷ്യൽമീഡിയയിലൂടെ മുഖ്യമന്ത്രി മറുപടി നൽകും

ഇന്ന് രാവിലെ 11 മണിവരെ മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെയും അക്കൗണ്ടുകളിലൂടെയും ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം

News18 Malayalam | news18-malayalam
Updated: May 25, 2020, 7:22 AM IST
സർക്കാരിന്‍റെ നാലാം വാർഷികം: ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം; സോഷ്യൽമീഡിയയിലൂടെ മുഖ്യമന്ത്രി മറുപടി നൽകും
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: സർക്കാരിന്‍റെ നാലാം വാർഷികം പ്രമാണിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ മറുപടി നൽകുന്നു. ഇന്ന് രാവിലെ 11 മണിവരെ മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെയും അക്കൗണ്ടുകളിലൂടെയും ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം. വൈകിട്ട് പത്രസമ്മേളനത്തിനുശേഷമായിരിക്കും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുക.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങൾ ചോദിക്കാം.

TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]

First published: May 25, 2020, 7:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading