HOME /NEWS /Kerala / 'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി'

'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി'

sasikala

sasikala

  • Share this:

    കോട്ടയം: കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു. നവംബർ അഞ്ചിന് നട തുറന്ന ശേഷം ശബരിമല സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചാൽ കേരളം നിശ്ചലമാകും. ശബരിമലയിൽ ആചാരലംഘനം നടത്താൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മണർകാട് ഭഗവതിക്ഷേത്രമൈതാനത്ത് നടത്തിയ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി ശശികല.

    NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു

    ശബരിമല കർമസമിതി ചെയർമാൻ പി.മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി.ഹരിദാസ്, എ.പി.അനിൽകുമാർ, ആർ.രവിമനോഹർ, ലഫ്.കേണൽ ശാരദാമ്മ, ടി.വി.നാരായണശർമ, കൊങ്ങാണ്ടൂർ രാമൻ നായർ, കിരൺ കെ.ബാബു എന്നിവർ പ്രസംഗിച്ചു.

    First published:

    Tags: K p sasikala, Pinarayi vijayan, Sabarimala, കെ.പി ശശികല, പിണറായി വിജയൻ