• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊബൈൽ കണ്ടെത്തിയ സംഭവം; ജയിലുകളിൽ ജാമർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

മൊബൈൽ കണ്ടെത്തിയ സംഭവം; ജയിലുകളിൽ ജാമർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് നിരക്കാത്ത കാര്യങ്ങൾ നടന്നുവെന്നും ഇതിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

jail-reuters

jail-reuters

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ അടക്കം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    also read: INFO: അതീവസുരക്ഷാ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിന് രജിസ്ട്രേഷൻ നൽകില്ല

    ജയിലുകളിൽ മൊബൈൽ ഉപയോഗം തടയാൻ ജാമർ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് നിരക്കാത്ത കാര്യങ്ങൾ നടന്നുവെന്നും ഇതിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    നിരോധിത വസ്തുക്കൾ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും വീ ഉദ്യോഗസ്ഥരുടെ പേരിലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
    First published: