തൃശ്ശൂർ : രാജ്യത്ത് കോൺഗ്രസ്-ബിജെപി സർക്കാരുകൾക്ക് ബദലായി മതേതര സര്‍ക്കാർ അധികാരത്തിലെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇടതുപക്ഷത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഒരു സർക്കാർ ആയിരിക്കണം അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂർ ചേലക്കരയിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്-ബിജെപി നയങ്ങൾ ഒന്നു തന്നെയാണ്. 2009 മുതൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. കോർപ്പറേറ്റ് പ്രീണനവും കർഷകദ്രോഹവും നവ ഉദാരീകരണ നയവുമാണ് ഈ സർക്കാരുകൾ മുന്നോട്ട് വച്ചിരുന്നത്. അതുകൊണ്ട് തന്നെ ബദൽ നയങ്ങളോട് കൂടിയുള്ള ഒരു മതേതര സർക്കാർ വേണം അധികാരത്തിലെത്താൻ. സാധാരണക്കാര്‍ക്കും കർഷകർക്കും പ്രയോജനം ലഭിക്കുന്ന ബദല്‍നയം ഉണ്ടാക്കുന്നത് ഇന്ത്യയിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാര്‍ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read-ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ മൊഴിയെടുത്തു; മൊഴിയെടുക്കൽ ഒന്നരമണിക്കൂർ നീണ്ടു
കേരളത്തിലെ പ്രളയം സംസ്ഥാന സർക്കാർ ദുരന്തമെന്ന് പറയുന്നതിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പ്രളയശേഷമുള്ള പുനർ നിർമ്മാണത്തിനൊരുങ്ങുന്ന കേരളത്തിന് പാരയുമായി ചിലർ വന്നെന്നും ഏത് പാര വന്നാലും സർക്കാർ കേരളത്തെ പുനർനിര്‍മ്മിക്കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രളയം സർക്കാർ നിർമ്മിത ദുരന്തമെന്ന് പറയുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Congress, Cpm, Electction 2019, Election 2019, General elections 2019, Kerala Loksabha Election 2019, Ldf, Lok Sabha Election 2019, Loksabha election 2019, Narendra modi, Nda, Oommen Chandy, Pinarayi vijayan, Priyanka Gandhi, Rahul gandhi, Udf, Upa, Wayanad S11p04, എൻഡിഎ, എൽഡിഎഫ്, കോൺഗ്രസ്, നരേന്ദ്ര മോദി, പിണറായി വിജയൻ, പ്രിയങ്ക ഗാന്ധി, ബിജെപി, യുഡിഎഫ്, യുപിഎ, രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019