കണ്ണൂര്‍: വൈദ്യുതി വാങ്ങാൻ അദാനിയുമായി കെഎസ്ഇബി കരാര്‍ ഒപ്പുവെച്ചെന്ന പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി കരാറിനെ കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ വാങ്ങുന്ന കാറ്റാടി വൈദ്യുതിയുടെ വില ഒന്ന് നോക്കണം. കേരളത്തിന്റെ ഇരട്ടി വില നല്‍കിയാണ് രാജസ്ഥാന്‍ വൈദ്യുതി വാങ്ങുന്നത്. കേരളത്തിലെ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും , രാജസ്ഥാനാനിലും കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോയെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
"ആരെയാണ് പ്രതിപക്ഷം പറ്റിക്കുന്നത്? അതിന് ചില മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നു. പഞ്ചാബ് സര്‍ക്കാര്‍ 5 രൂപക്കാണ് കാറ്റാടി വൈദ്യതി വാങ്ങുന്നത് , സോളാര്‍ 7.25 പൈസക്ക്. രാജസ്ഥാന്‍ കാറ്റാടി 5.2 പൈസ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കരാറിലേര്‍പ്പെട്ടിരുന്നു"- മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഏത് നല്ല പ്രവര്‍ത്തിയേയും വക്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതിജീവന ശ്രമങ്ങള്‍ക്ക് പോലും തുരങ്കം വച്ചു. സര്‍ക്കാര്‍ ഓരോ വര്‍ഷവും പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ജനങ്ങള്‍ക്ക് മുന്നില്‍ നിന്നത്. ഇത് കേരള ചരിത്രത്തില്‍ തന്നെ പുതുമയാര്‍ന്നതാണ്. പരിമിതികള്‍ക്ക് അകത്തു നിന്നും സംസ്ഥാന താല്‍പര്യങ്ങളെല്ലാം നിറവേറ്റി. കേരളം മാറാന്‍ പാടില്ലെന്ന് ചന്തിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല ഇടതുമുന്നണിയുടെ മുന്നേറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read
അദാനിയുമായി കെഎസ്ഇബി ഉണ്ടാക്കിയത് ഹ്രസ്വകാല കരാർ: കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തലപ്രചാരണ രംഗത്ത് പ്രകടമാകുന്നത് ഇടതുമുന്നണിക്ക് അനുകൂലമായ വികാരം ആണ്. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. നുണകളുടെ മലവെള്ളപ്പാച്ചിലിനിടയിലും എല്‍ഡിഎഫിന് എതിര്‍ വികാരം ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Also Read
'അദാനിയുമായി ഒരു കരാർ കൂടി ഒപ്പുവച്ചു; കരാര്‍ ഉറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു': രമേശ് ചെന്നിത്തലപ്രചരിപ്പിച്ച നുണകലെല്ലാം ജനം തള്ളിക്കളഞ്ഞു.അഴിമതിരഹിതം, മത നിരപേക്ഷത എന്നിവയൊക്കെയാണ് കേരളത്തിന്റെ മാതൃക. ഇത് പ്രതിപക്ഷത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്. നേരത്തെ പെയ്ഡ് ന്യൂസ് എന്ന രീതി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചില മാധ്യമങ്ങളെ വിലക്കെടുത്തു എന്നാണ് കാണുന്നത്. ചിലരുടെ ചുമലില്‍ കയറി പ്രതിപക്ഷം നടത്തുന്ന നശീകരണ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അദാനി എന്റര്‍പ്രൈസസുമായി കെഎസ്ഇബി കരാര്‍ ഉണ്ടാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. 2021 ഫെബ്രുവരി 15 ന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.
അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ കമേഴ്‌സ്യല്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് ലെറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവെച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍ 16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.