കണ്ണൂർ: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan)സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും (kodiyeri balakrishnan). 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് (CPM Party Congress)സമാപന സമ്മേളനത്തിലായിരുന്നു ഇരുവരുടേയും വിമർശനം. നാടിനോടാണ് താത്പര്യമെങ്കിൽ വികസനത്തിന് ഒപ്പം നിൽക്കണം. മറ്റ് കാര്യങ്ങൾ തുറന്ന് കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന് തെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കാം. ഞങ്ങൾ തിരുത്താം. പക്ഷെ വികസനത്തെ തടയുകയല്ല വേണ്ടത്. നാടിന്റെ വികസനത്തിന് നിങ്ങൾ വേണ്ടത് ചെയ്തോളു എന്നത് കൊണ്ടാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ തെരഞ്ഞെടുത്തത്. നാടിന്റെ വികസന ദൗത്യം ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണ്സ്റ്റ് വിരുദ്ധത ശക്തികളുടെ പ്രധാന ജോലി ആകാവുന്നത്ര തെറ്റിധാരണ പ്രചരിപ്പിക്കലാണ്. എൽഡിഎഫ് വിരുദ്ധ റോൾ വഹിക്കണം എന്ന് ചിലർ ആഗ്രഹിക്കുന്നു. അവർ പാർട്ടിയിൽ ചേരികൾ ഉണ്ടെന്നും കേരള ലൈൻ ഉണ്ടെന്നും ഇല്ലാത്തത് ഉണ്ടെന്നും പ്രചരിപ്പിക്കുന്നു.
Also Read-
'ചുവന്ന പതാകയെ മോദിയും ബിജെപിയും ഭയപ്പെടുന്നു; ഇതാണോ കോൺഗ്രസിന്റെ മതനിരപേക്ഷത': സീതാറാം യെച്ചൂരി
കേരളം എൽ ഡി എഫിന്റെ കാലത്ത് മുന്നോട്ട് പോകാൻ പാടില്ലന്നാണ് ശാഠ്യം. മലയോര ഹൈവേയും ദേശീയ ജലപാതയും നടപ്പാക്കാൻ ശ്രമിച്ചത് തെറ്റായി പോയോ? രാഷ്ട്രീയമായി എതിർക്കുന്നവർ എതിർത്തോട്ടെ, പക്ഷെ പദ്ധതികൾ നാടിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി.
സിപിഎം സംസ്ഥാന സെക്രട്ടറിയും മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചു. ചില മലയാള മാധ്യമങ്ങൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങൾ വിചാരിച്ച ഒരുകാര്യവും സമ്മേളനത്തിൽ നടന്നില്ല.
Also Read-
ചെങ്കടലായി കണ്ണൂർ; നഗരത്തിലേക്കൊഴുകിയെത്തിയത് പതിനായിരങ്ങൾ
ചില മലയാള മാധ്യമങ്ങൾക്ക് ചില സൂക്കേടുണ്ട്. ആ സൂക്കേട് അടുത്തകാലത്തൊന്നും മാറാൻ പോകുന്നില്ല. അവരുള്ളിടത്തോളം കാലം അത് തുടരുകയും ചെയ്യും. പക്ഷേ, അവരോട് പറയാനുള്ളത്, നിങ്ങൾ ഞങ്ങൾക്കെതിരെ എഴുതുന്നതിനനുസരിച്ച് ഞങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കും. മാധ്യമങ്ങളിലെ എഴുത്തിന് പിന്നിലല്ല കേരളത്തിലെ ജനങ്ങൾ പോകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.