നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും വിദേശകാര്യമന്ത്രി ജയ് ശങ്കറും

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

News18 Malayalam | news18-malayalam
Updated: January 21, 2020, 5:48 PM IST
നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും വിദേശകാര്യമന്ത്രി ജയ് ശങ്കറും
news18
  • Share this:
തിരുവനന്തപുരം: നേപ്പാളിൽ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കറും.

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി എടുത്തിട്ടുണ്ടെന്നും നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി എടുത്തിട്ടുണ്ട്. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.നേപ്പാളിലെ 8 ഇന്ത്യൻ വിനോദസഞ്ചാരികൾ അന്തരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ജയ് ശങ്കർ ട്വിറ്ററിൽ കുറിച്ചു. നേപ്പാളിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നു. എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചത്. രണ്ട് ദമ്പതികളും ഇവരുടെ നാല് കുട്ടികളുമാണ് മരിച്ചത്. പ്രവീൺ, രഞ്ജിത്ത്, ശരണ്യ, ഇന്ദു, ശ്രീ ഭദ്ര, അഭിനവ്, അബി നായർ, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
First published: January 21, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading