തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ വിധേയമായി സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പരിധി വിടുമ്പോൾ സ്വാഭാവിക നടപടിയുണ്ടാകും. പോസ്റ്റ് ഓഫീസ് തല്ലിത്തകർക്കൽ അടക്കം ഉണ്ടായാൽ നടപടി എടുക്കില്ലേ
അത് പൗരത്വ സമരത്തിന് എതിരായ നടപടി അല്ല എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടിയെടുത്തു എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ വിഷയത്തിൽ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടൽ നടത്തിയത് കേരളമാണ്. അവിടെ അക്രമവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായാൽ പൊലീസ് ഇടപെടും. മഹല്ല് കമ്മിറ്റികളുടെ സമരം സമാധാനപരമായിരുന്നു എന്നാൽ ചിലയിടത്ത് എസ് ഡി പി ഐ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കി. അവിടെ പൊലീസ് നടപടിയെടുത്തു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.