HOME » NEWS » Kerala » PINARAYI VIJAYAN CABINET TO TAKE OATH ON MAY 20

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും

750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 16, 2021, 1:54 PM IST
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കുമെന്നാണ് വിവരം. മെയ് 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽഡ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നും ആവശ്യമുയർന്നിരുന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സത്യപ്രതിജ്ഞ  നടത്തി സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു.

പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.
Youtube Video


'സൗമ്യയെ ഇസ്രായേല്‍ ജനത കാണുന്നത് മാലാഖയായി'; സൗമ്യയുടെ വീട്ടിലെത്തിയ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍



ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിൽ ഇസ്രായേല്‍ കോണ്‍സല്‍ ജനറലെത്തി അന്തിമോപചാരമർപ്പിച്ചു. സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ് സൗമ്യ . സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാ‍ഡ്ജും കോൺസൽ ജനറൽ സമ്മാനിച്ചു.

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.  ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ടി തോമസ് എംഎല്‍എ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്.

ഇസ്രയേലില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Also Read രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറഞ്ഞു: മരണനിരക്ക് 4000 ത്തിന് മുകളില്‍

ഇതിനിടെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പി.സി ജോർജ് രംഗത്തെത്തി. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദ സംഘടനകളെ പോലും എതിര്‍ത്ത് പറയാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോര്‍ജ്ജ്, കുടുംബത്തിന് സഹായം സര്‍ക്കാര്‍ നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.



Published by: Aneesh Anirudhan
First published: May 16, 2021, 1:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories