HOME » NEWS » Kerala » PINARAYI VIJAYAN CRITICE UDF GOVERNMENT ON KANNUR AIRPORT

കണ്ണൂര്‍ വിമാനത്താവളം വൈകാന്‍ കാരണം യുഡിഎഫെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: December 9, 2018, 12:16 PM IST
കണ്ണൂര്‍ വിമാനത്താവളം വൈകാന്‍ കാരണം യുഡിഎഫെന്ന് മുഖ്യമന്ത്രി
  • Share this:
കണ്ണൂര്‍: വിമാനത്താവളം വൈകാന്‍ കാരണം യുഡിഎഫ് ആണെന്ന് ഉദ്ഘാടനവേദിയില്‍ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാര്‍ഥ്യമാകാന്‍ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

2001-2006 കാലയളവില്‍ ഒരു പ്രവര്‍ത്തനവും നടന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. '2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ല്‍ വി എസ് അച്യുതാനനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നത്. വി എസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം കാര്യങ്ങള്‍ വേഗത്തില്‍ നടന്നു. ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവര്‍ഷം(2011- 2016) കാര്യങ്ങള്‍ നടന്നോയെന്ന വിലയിരുത്തലിലേക്ക് താന്‍ കടക്കുന്നില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്';അമിത് ഷാ അന്ന് പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായത് ഉദ്ഘാടന നാടകമായിരുന്നെന്നും എവിടെയും വന്നിറങ്ങാന്‍ കഴിയുന്ന എയര്‍ഫോഴ്‌സിന്റെ വിമാനമാണ് അന്ന് വന്നിറങ്ങിയതെന്നും മുഖ്യമന്ത്രി വിമാനത്താവളം നാടിന് സമര്‍പ്പിക്കവെ പറഞ്ഞു.

Dont Miss:  കണ്ണൂരില്‍ ആദ്യ വിമാനമിറക്കിയത് അച്ഛന്‍, ഉദ്ഘാടന ദിനത്തില്‍ മകനും

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കമുണ്ടെങ്കില്‍ അത് ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞു.
First published: December 9, 2018, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading