നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇങ്ങനെ പോയാൽ ശരിയാകില്ല'; തദ്ദേശ വകുപ്പ് മന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം

  'ഇങ്ങനെ പോയാൽ ശരിയാകില്ല'; തദ്ദേശ വകുപ്പ് മന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം

  പദ്ധതികൾക്ക് ചിലർ അനാവശ്യ തടസം സൃഷ്ടിക്കാറുണ്ടെന്നും അതിൽ മാറ്റം വരണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സമീപനവും മനോഭാവവും മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ്  വിമർശനം. പരിപാടിയിൽ അധ്യക്ഷത വഹിച്ച വകുപ്പ് മന്ത്രി എ സി മൊയ്തീൻ വേദിയിലിരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

  ചുവപ്പ് നാട ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കിയത്. നിലവിലും ചുവപ്പ് നാടയ്ക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ ആത്മ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾക്ക് ചിലരെങ്കിലും അനാവശ്യ തടസ്സം സൃഷ്ടിക്കുന്നുണ്ട്.  വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മനോഭാവവും സമീപനവും മാറണം അദ്ദേഹം കൂട്ടിച്ചേർത്തു.

  Also read-BREAKING: കേരളത്തിൽ നിന്നുള്ള എട്ട് വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ച നിലയിൽ

  വ്യവസായ വികസനപദ്ധതികൾക്ക് ജിയോളജി വകുപ്പിൽ നിന്ന് ലഭിക്കേണ്ട അനുമതികൾ പലതും വൈകാറുണ്ട്.അത്തരം അനുമതികൾ ചെറുകിട നിക്ഷേപകരെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ  ഏകജാലക സംവിധാനം വഴി നൽകണമെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

  ഇതോടൊപ്പം നോക്കുകൂലിയുടെ കാര്യത്തിലും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നോക്കുകൂലി ഇനിയും അവശേഷിക്കുന്നുവെങ്കിൽ അവിടെ സർക്കാർ സംവിധാനങ്ങൾ ശക്തമായി ഇടപെടേണ്ടി വരുമെന്നും ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
  Published by:Asha Sulfiker
  First published:
  )}